'രക്തസാക്ഷിത്വം കുത്തകയല്ല, ഇന്ദിരയുടേതും രാജീവിന്റേതും അപകടമരണം'; വിവാദ പരാമര്‍ശവുമായി BJP മന്ത്രി


രാഹുല്‍ ഗാന്ധിയുടെ വിവേകത്തില്‍ എനിക്ക് സഹതാപം തോന്നുന്നു. ഒരാള്‍ക്ക് അയാളുടെ ബുദ്ധിക്ക് അനുസരിച്ചേ സംസാരിക്കാന്‍ കഴിയൂവെന്നും മന്ത്രി രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു

രാജീവ് ഗാന്ധി, ഗണേഷ് ജോഷി, ഇന്ദിരാഗാന്ധി | Photo: Mathrubhumi, Facebook/Ganesh Joshi

ദെഹ്‌റാദൂണ്‍: രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്ന് ഉത്തരാഖണ്ഡ് കൃഷി മന്ത്രിയും ബി.ജെ.പി. നേതാവുമായ ഗണേഷ് ജോഷി. ഗാന്ധി കുടുംബത്തിലുള്ളവര്‍ക്ക് സംഭവിച്ചത് അപകടങ്ങളായിരുന്നു. അപകടമരണവും രക്തസാക്ഷിത്വവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഗണേഷ് ജോഷി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു ജോഷി.

'രാഹുല്‍ ഗാന്ധിയുടെ വിവേകത്തില്‍ എനിക്ക് സഹതാപം തോന്നുന്നു. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനിടെ ഭഗത് സിങ്, സവര്‍ക്കര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവര്‍ രക്തസാക്ഷിത്വം വരിച്ചു. ഗാന്ധി കുടുംബത്തിലുള്ളവര്‍ക്ക് സംഭവിച്ചത് അപകടങ്ങളായിരുന്നു. അപകടങ്ങളും രക്തസാക്ഷിത്വവും തമ്മില്‍ വ്യത്യാസമുണ്ട്.'- ജോഷി പറഞ്ഞു. ഒരാള്‍ക്ക് അയാളുടെ ബുദ്ധിക്ക് അനുസരിച്ചേ സംസാരിക്കാന്‍ കഴിയൂവെന്നും മന്ത്രി രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു.

ഭാരത് ജോഡോ യാത്ര സമാധാനപരമായി അവസാനിച്ചതിന്റെ അംഗീകാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 'ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി, സാധാരണനിലയിലേക്ക് കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് ലാല്‍ ചൗക്കില്‍ ഇന്ത്യന്‍ പതാകയുയര്‍ത്താന്‍ കഴിയുമായിരുന്നില്ല. മോദിയുടെ നേതൃത്വത്തിലാണ് 370-ാം വകുപ്പ് എടുത്ത് കളഞ്ഞത്', ജോഷി പറഞ്ഞു.

അക്രമത്തിന്റെ വേദന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും മനസ്സിലാവില്ലെന്നായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ രാഹുല്‍ പ്രസംഗിച്ചത്. 'ഞാനീ പറയുന്നത് പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും ഡോവലിനുപോലും മനസ്സിലാവില്ല. പക്ഷേ, കശ്മീരിലെ ജനങ്ങള്‍ക്കും സൈനികര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും മനസ്സിലാവും. അക്രമം നടത്തുന്ന ആര്‍.എസ്.എസുകാര്‍ക്കും അക്രമത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കും അതു മനസ്സിലാവില്ലെന്നാണ് എനിക്ക് മോദിയോടും അമിത് ഷായോടും ഡോവലിനോടും പറയാനുള്ളത്', രാഹുല്‍ പറഞ്ഞു. മുത്തശ്ശി ഇന്ദിരാഗാന്ധിയും പിതാവ് രാജീവ് ഗാന്ധിയും കൊല്ലപ്പെട്ട സംഭവം തന്നെ അറിയിച്ചത് ഓര്‍ത്തെടുത്തുകൊണ്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം.

Content Highlights: Indira Gandhi, Rajiv Gandhi Killings Were Accidents Uttarakhand minister Ganesh Joshi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented