ന്യൂഡല്‍ഹി: വ്യാഴാഴ്ച രാവിലെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടുന്ന വിമാനങ്ങള്‍ ലണ്ടനില്‍ എത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിസന്ദേശം. വിമാനത്താവളത്തിലേക്കാണ് ഭീഷണി സന്ദേശം  ഫോൺ സന്ദേശം വന്നത്. വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച രണ്ടു വിമാനങ്ങളാണ് ലണ്ടനിലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുളളത്. ഇതേ തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കി.

ഖാലിസ്താന്‍ കമാന്‍ഡോ ഫോഴ്‌സ് എന്നറിയപ്പെടുന്ന സംഘടനയാണ് ഭീഷണിക്ക് പിന്നിലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. 'ഖാലിസ്താന്‍ കമാന്‍ഡോ ഫോഴ്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഭീകരവാദി ഗുരുപത്‌വന്ത് സിങ് പന്നു നിരവധി പേരെ വിളിക്കുകയും രണ്ട് എയര്‍ഇന്ത്യ വിമാനങ്ങളെ ലണ്ടനില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു.' എയര്‍പോര്‍ട്ട് ഡിസിപി രാജീവ് രഞ്ജന്‍ പറഞ്ഞു. 

1984-ലെ സിഖ് വിരുദ്ധകലാപത്തിന്റെ 36-ാം വാര്‍ഷികമാണ് നവംബറില്‍. 

 

Content Highlights:Indira Gandhi Airport receives threat call