വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ നടന്ന പ്രതിഷേധത്തിൻറെ ദൃശ്യം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ നടന്ന പ്രതിഷേധത്തില്‍ പോലീസ് ഇരട്ടനീതി തുടരുന്നുവെന്ന് പരാതി. വധശ്രമവും ഗൂഢാലോചനയുമടക്കം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേ ചുമത്തിയിട്ടും കൂടുതല്‍ വിമാന വിലക്ക് വന്നിട്ടും തുടര്‍ നടപടിയില്ല. പകരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനോടും നവീനിനോടും വീണ്ടും ഹാജരാവാന്‍ പോലീസ് ആവശ്യപ്പെടുകയും ചെയ്തു.
ഈ മാസം 26, 27 തീയതികളില്‍ വലിയതുറ പോലീസ് സ്‌റ്റേഷനില്‍ ഹാജരാവാനാണ് ഇ-മെയില്‍ വഴി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥയുണ്ടായിട്ടും അത് പരിഗണിക്കാതെയാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.
26-ന് ഫര്‍സീന്‍ മജീദിനോടും 27-ന് നവീനിനോടും ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യ വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമായിരിക്കും ഹാജരാവുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. വിമാനപ്രതിഷേധത്തില്‍ കോടതി നിര്‍ദേശപ്രകാരമായിരുന്നു ഇ.പി ജയരാജനെതിരേ കേസെടുത്തത്.
Content Highlights: Indigo protest Farsen Majeed Naveen Youth congress
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..