ഇൻഡിഗോ വിമാനത്തിന്റെ ചക്രങ്ങൾ ചെളിയിൽ താഴ്ന്ന നിലയിൽ
ഗുവാഹത്തി: ടേക്ക്ഓഫിന് തൊട്ടുമുമ്പ് അസം ജോര്‍ഹത് വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.20 ന് ജോര്‍ഹതില്‍ നിന്നും കൊല്‍ക്കത്തിയിലേക്ക് പോവേണ്ടിയിരുന്ന 6എഫ്757 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്.
ടേക്ക് ഓഫിനായി റണ്‍വേയിലുടെ നീങ്ങുമ്പോള്‍ തെന്നിമാറിയെന്നും ചക്രങ്ങള്‍ മണ്ണില്‍ കുടുങ്ങിയെന്നും അധികൃതര്‍ വ്യക്തമാക്കി. 98 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.
സ്ഥലത്തെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് വിമാനത്തിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയ്ക്ക് സമീപത്തെ പുല്ലില്‍ താഴ്ന്നിരിക്കുന്നത് ചിത്രത്തില്‍ കാണാം.
വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചുവെന്നും രാത്രി 8.15 ഓടെ സര്‍വീസ് റദ്ദ് ചെയ്തുവെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യഅറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..