പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
ന്യൂഡല്‍ഹി: ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനം പുറപ്പെടുമ്പോള്‍ എമര്‍ജന്‍സി വാതില്‍ തുറന്നു. ബിജെപി നേതാവും ബംഗളൂരു സൗത്ത് എം.പിയുമായ തേജസ്വി സൂര്യയാണ് വാതില്‍ തുറന്നതെന്നാണ് ആരോപണം. വിമാനം റണ്‍വേയിലൂടെ നീങ്ങിത്തുടങ്ങിയപ്പോഴാണ് എമര്‍ജന്‍സി ഡോര്‍ തുറന്നത്. ഇതോടെ വിമാനത്തിലെ മറ്റു യാത്രക്കാര്‍ പരിഭ്രാന്തരായി.
സുരക്ഷാ പരിശോധനകള്‍ക്കുശേഷം പിന്നീട് വിമാനം ഏറെ വൈകി യാത്ര തുടര്‍ന്നു. നേരത്തേതന്നെ മുക്കാല്‍ മണിക്കൂറോളം വൈകിയ വിമാനം, യാത്രക്കാരന്റെ നടപടി കാരണം രണ്ട് മണിക്കൂര്‍ കൂടി വൈകിയാണ് പിന്നീട് പുറപ്പെട്ടത്.
ഇന്‍ഡിഗോയുടെ 6 ഇ-7339 വിമാനത്തില്‍ ഡിസംബര്‍ 10-ന് നടന്ന സംഭവത്തേക്കുറിച്ചുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിഷയത്തില്‍ ഡി.ജി.സി.എ. അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം, തേജസ്വി സൂര്യയാണ് എമർജന്‍സി വാതില്‍ തുറന്നതെന്ന കാര്യം ഇന്‍ഡിഗോയോ ഡി.ജി.സി.എ.യോ സ്ഥിരീകരിച്ചിട്ടില്ല.
നേരത്തേ എയര്‍ ഇന്ത്യയില്‍ സഹയാത്രികയായ വയോധികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ശങ്കര്‍ മിശ്ര എന്ന ആളെ അറസ്റ്റ് ചെയ്തിരുന്നു. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍വെച്ചായിരുന്നു സംഭവം. കഴിഞ്ഞ വര്‍ഷം നവംബര്‍ 26-ന് നടന്ന സംഭവത്തില്‍ ജനുവരി നാലിന് ഡല്‍ഹി പോലീസ് കേസെടുത്തു. യുവതിയുടെ പരാതിപ്രകാരം ഐ.പി.സി.യിലെ ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് ആക്ട് പ്രകാരം 354, 509, 510 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Content Highlights: indigo flyer opened emergency door, plane took off after checks
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..