ഇന്‍ഡിഗോയ്ക്ക് 'സ്വീറ്റ് 16'; ആഘോഷത്തിന്റെ ഭാഗമായി ഓഫര്‍, 1616 രൂപ മുതല്‍ ടിക്കറ്റ്


പ്രതീകാത്മകചിത്രം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്കായി സ്‌പെഷ്യല്‍ 'സ്വീറ്റ് 16' ആനിവേഴ്‌സറി സെയില്‍ അവതരിപ്പിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍. വിമാനസര്‍വീസ് പതിനാറ് കൊല്ലം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായാണ് ഓഫര്‍. ആഭ്യന്തരസര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് 1,616 രൂപയില്‍ ആരംഭിക്കും.

2022 ഓഗസ്റ്റ് 18 മുതല്‍ 2023 ജൂലായ് 16 വരെയുള്ള ആഭ്യന്തരയാത്രകള്‍ക്കാണ് നിരക്കിളവ് ലഭ്യമാകുന്നത്. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും ഓഫറിനെ കുറിച്ചുള്ള അറിയിപ്പുണ്ട്. ഓഗസ്റ്റ് മൂന്ന് മുതല്‍ അഞ്ച് വരെയാണ് ടിക്കറ്റ് വില്‍പന. ഓഫറിലൂടെ ആകെ സീറ്റുകളില്‍ ചെറിയൊരു ശതമാനം മാത്രമാണ് കമ്പനി നീക്കി വെച്ചിരിക്കുന്നത്.

യാത്രകള്‍ക്കൊരുങ്ങുന്നുവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാനിടയുള്ളതിനാല്‍ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി അവരുടെ യാത്രകള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കുമെന്നും 1,616 രൂപ മുതലാണ് ടിക്കറ്റ് നിരക്കെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍ കമ്പനി ചീഫ് സ്ട്രാറ്റജി ആന്‍ഡ് റവന്യൂ ഓഫീസര്‍ സഞ്ജയ് കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

74 ആഭ്യന്തര നഗരങ്ങളേയും 25 വിദേശ നഗരങ്ങളേയും ബന്ധിപ്പിക്കുന്ന ഇന്‍ഡിഗോ കമ്പനിയ്ക്ക് 280 ലേറെ വിമാനങ്ങളുണ്ട്. ദിനം പ്രതി 1,600 ലേറെ സര്‍വീസുകളാണ് ഇന്‍ഡിഗോ നിലവില്‍ നടത്തുന്നത്.

Content Highlights: IndiGo, IndiGo Airlines, Sweet 16 Anniversary Discount Sale, Malayalam News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented