ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ ഗൈഡഡ് മിസൈലിന്റെ (എടിജിഎം) പരീക്ഷണം വിജയകരമായി നടത്തി. ഇത് ഇന്ത്യന്‍ സൈന്യത്തിന് വലിയ ആത്മവിശ്വാസം പകരുന്നതാണെന്ന് ഡി.ആര്‍.ഡി.ഒ അറിയിച്ചു. 

സ്വയം ലക്ഷ്യത്തുന്ന സാങ്കേതികവിദ്യ, കുറഞ്ഞ ഭാരം, തുടങ്ങിയ സവിശേഷതകളോട് കൂടിയ  മിസൈലാണ് വിക്ഷേപിച്ചതെന്ന് ഡി.ആര്‍.ഡി.ഒ.യെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഡമ്മി ടാങ്കില്‍ മിസൈല്‍ കൃത്യമായി പതിക്കുകയും അത് നശിപ്പിക്കുകയും ചെയ്തുവെന്ന് ഡി.ആര്‍.ഡി.ഒ പറഞ്ഞു.  പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അധികൃതര്‍ അറിയിച്ചു. 

Content Highlights: Indigenously developed man-portable anti-tank guided missile test successful, says DRDO