സുപ്രീംകോടതി (Photo: പി.ജി.ഉണ്ണികൃഷ്ണൻ)
ന്യൂഡല്‍ഹി: അന്വേഷണ ഏജൻസികൾ ഫയൽ ചെയ്യുന്ന കുറ്റപത്രങ്ങൾ പൊതു രേഖ അല്ലെന്ന് സുപ്രീം കോടതി. അതിനാൽ അവ ഓൺലൈനിൽ അപ്ലോഡ് ചെയ്യണമെന്ന് നിർദേശിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പോലീസ്, സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികൾ ഫയൽ ചെയ്യുന്ന കുറ്റപത്രങ്ങൾ ഓൺലൈനിൽ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് മാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചിന്റേത് ആണ് ഉത്തരവ്.
കുറ്റപത്രങ്ങൾ പരസ്യപ്പെടുത്തടുന്നത് ക്രിമിനൽ നടപടി ചട്ടത്തിന്റെ ലംഘനം ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കുറ്റപത്രം പരസ്യപ്പെടുത്തുന്നത് പ്രതിയുടേയും ഇരയുടെയും അവകാശത്തെ ഹനിക്കുന്നതാണ്. തെളിവ് നിയമത്തിന്റെ പരിധിയിൽ വരുന്ന പൊതു രേഖ അല്ല കുറ്റപത്രം എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Content Highlights: Indictments cannot be published in websites says supreme court
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..