Representational Image | Photo: Canva
ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 8.3 ശതമാനമായി ഉയര്‍ന്നു. 16 മാസത്തിനിടെയുള്ള ഏറ്റവും കൂടിയ നിരക്കാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. എട്ട് ശതമാനമായിരുന്നു കഴിഞ്ഞ മാസത്തെ നിരക്ക്.
നഗരങ്ങളിലെ തൊഴിലില്ലായ്മ ഡിസംബറില്‍ 8.96 ശതമാനത്തില്‍ നിന്ന് 10.09 ശതമാനമായി ഉയര്‍ന്നു. ഗ്രാമപ്രദേശങ്ങളില്‍ 7.44 ശതമാനമായിരുന്നത് 7.55 ശതമാനമായി ഉയര്‍ന്നുവെന്നും കണക്കുകകള്‍ വ്യക്തമാക്കുന്നു.
അതേസമയം, തൊഴിലില്ലായ്മ നിരക്കിലെ ഈ വര്‍ധനവ് കരുതുന്നത്ര മോശമല്ലെന്ന് സിഎംഐഇ മാനേജിങ് ഡയറക്ടര്‍ മഹേഷ് വ്യാസ് പറഞ്ഞു. കാരണം, തൊഴില്‍പങ്കാളിത്ത നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 40.48% ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. 12 മാസത്തിനിടെയുള്ള കൂടിയ നിരക്കാണിത്.
ഡിസംബറില്‍ 37.1 ശതമാനത്തിന്റെ വര്‍ധനവാണ് തൊഴിലില്ലായ്മ നിരക്കിലുണ്ടായത്. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ നിരക്കാണിതെന്നും മഹേഷ് വ്യാസ് പറഞ്ഞു.
Content Highlights: India's Unemployment Rate hike in december
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..