ഇന്ത്യന്‍ ജനസംഖ്യയിലെ 41 കോടി കുറയും, എന്നിട്ടും 2100-ല്‍ ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനം


Representative Image/ANI

ന്യൂഡല്‍ഹി: ജനസംഖ്യയുടെ കാര്യത്തില്‍ ലോക രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ജനസംഖ്യ 2100-ല്‍ 41 കോടി കുറയുമെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ജനസംഖ്യ ഓരോ പൗരനും ലഭിക്കുന്ന വിഭവങ്ങളില്‍ കുറവ് വരുത്തുന്നുണ്ട്. എന്നാല്‍ 41 കോടിയുടെ ഇടിവ് സംഭവിച്ചാലും ഇതിന് പരിഹാരമാകില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജനസംഖ്യ കുറഞ്ഞാലും വിഭവ വിതരണത്തില്‍ വ്യത്യാസം വരാതിരിക്കുന്നത് അപകടകരമായ സ്ഥിയാണെന്നാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പഠനം സൂചിപ്പിക്കുന്നത്.

ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യയും ചൈനയും ഏകദേശം തുല്യത പാലിക്കുന്നുവെങ്കിലും ജനസാന്ദ്രതയുടെ കാര്യം അങ്ങനെയല്ല. ഇന്ത്യയില്‍ ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ 476 പേര്‍ ജീവിക്കുമ്പോള്‍ ചൈനയില്‍ ഇത് വെറും 148 മാത്രമാണ്. 2100-ല്‍ ഇന്ത്യയുടെ ജനസാന്ദ്രത ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ 335 പേരായി കുറയും. ലോക ജനസാന്ദ്രതയിലെ കുറവിനെക്കാള്‍ കൂടുതലായിരിക്കും അടുത്ത 78 വര്‍ഷം ഇന്ത്യയില്‍ രേഖപ്പെടുത്തുകയെന്നും കണക്കുകള്‍ പറയുന്നു.

2022-ലെ കണക്കുകളനുസരിച്ച് 141 കോടിയില്‍ അധികമാണ് ഇന്ത്യയിലെ ജനസംഖ്യ. അടുത്ത 78 വര്‍ഷം കൊണ്ട് ഇത് നൂറ് കോടിയായി ചുരുങ്ങും. 49.4 കോടി കുറഞ്ഞ് 2100-ല്‍ ചൈനയിലെ ജനസംഖ്യ 93.2 കോടിയായി കുറയും. അതായത് നിലവിലെ രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്കാണ് ഇന്ത്യ എത്തുകയെന്ന് അര്‍ഥം. അമേരിക്കയിലും ജനസംഖ്യയുടെ കാര്യത്തില്‍ ഇക്കാലയളവില്‍ ഇടിവ് രേഖപ്പെടുത്തും.

Content Highlights: india, population, china

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022

Most Commented