-
ന്യൂഡൽഹി: കോവിഡ് 19 ബാധിച്ചുള്ള മരണനിരക്ക് മറ്റുലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ജൂലായ് ആറിന് പുറത്തുവന്ന ലോകാരോഗ്യസംഘടന സിറ്റുവേഷൻ റിപ്പോർട്ട് 168ന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
പത്തുലക്ഷം പേർക്ക് എന്ന തോതിൽ കണക്കാക്കുമ്പോൾ 14.27 ആണ് ഇന്ത്യയിലെ മരണനിരക്ക്. ആഗോളതലത്തിൽ ഇത് 68.29 ആണ്. യുകെയിൽ പത്തുലക്ഷം പേരിൽ 651.4 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, യുഎസ്എ, പെറു, ബ്രസീൽ, മെക്സിക്കോ എന്നിവിടങ്ങളിലെ മരണനിരക്ക് യഥാക്രമം 607.1, 576.6, 456.7, 391.0, 315.8, 302.3, 235.5 മരണങ്ങൾ സംഭവിച്ചതായും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
പത്തുലക്ഷം പേരിൽ എന്ന തോതിൽ കണക്കാക്കുമ്പോൾ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണവും മറ്റുരാഷ്ട്രങ്ങളെ അപേക്ഷിച്ച് കുറവാണ്. പത്തുലക്ഷം പേരിൽ 505.37 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. ആഗോളതലത്തിൽ ഇത് പത്തുലക്ഷത്തിന്
1453.25 എന്ന തോതിലാണ്.
ചിലിയിൽ പത്തുലക്ഷത്തിന് 15,459 കേസുകളും പെറുവിൽ 9,070.8 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുഎസ്, ബ്രസീൽ, സ്പെയിൻ, റഷ്യ, യുകെ, ഇറ്റലി, മെക്സിക്കോ എന്നിവിടങ്ങളിൽ യഥാക്രമം 8,560.5, 7,419.1, 5,358.7, 4,713.5, 4,204.4, 3,996.1, 1,955.8 കേസുകളാണുള്ളതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം വേഗത്തിലായതോടെ കേസുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യ ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചുവെന്നും ഇന്ത്യയുടെ തയ്യാറെടുപ്പാണ് രോഗവ്യാപനം നിയന്ത്രിക്കാൻ സഹായകമായതെന്നും മന്ത്രാലയം പറഞ്ഞു.
അസുഖം പെട്ടെന്ന് കണ്ടെത്തി ചികിത്സ ആരംഭിക്കുന്നതിനാൽ രോഗമുക്തി നേടുന്നവരുടെ എണ്ണവും വർധിപ്പിക്കാൻ സാധിച്ചു.
Content Highlights:India’ s Covid 19 cases, Fatality Rate Per Million Population Among Lowest In World
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..