
-
ന്യൂഡൽഹി: 2018-ലെ ഇന്ത്യയിലെ കടുവ സെന്‍സസിന് ഗിന്നസ് ലോക റെക്കോർഡ് ലഭിച്ചു. ക്യാമറകൾ ഉപയോഗിച്ചുകൊണ്ട് നടത്തിയ ഏറ്റവും വലിയ വന്യജീവി സെന്‍സസ് എന്ന റെക്കോർഡാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഇന്നുവരെ ലോകത്ത് നടന്നതിൽ വെച്ച് സമഗ്രവും ആധികാരികവും ആയിട്ടുള്ള സർവെ എന്നാണ് ഗിന്നസ് ലോക റെക്കോർഡ് ഇന്ത്യയുടെ സർവേയെ വിശേഷിപ്പിച്ചത്.
ഇന്ത്യയുടെ സർവേ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ വിവരം പരിസ്ഥിതി വനം വകുപ്പ് മന്ത്രി പ്രകാശ് ജാദവേക്കറാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. രാജ്യത്തെ 141 വ്യത്യസ്ത സൈറ്റുകളിലായി 26,838 സ്ഥലങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. 121,337 സ്ക്വയർ കിലോമീറ്റർ പരിധിയിൽ നിരീക്ഷണം നടത്തുകയും ചെയ്തു. 34,858,623 ഫോട്ടോകളാണ് ഈ ക്യാമറകൾ പകർത്തിയത്. ഇതിൽ 76,651 ചിത്രങ്ങൾ കടുവകളുടേതും 51,777 ചിത്രങ്ങൾ മറ്റു മൃഗങ്ങളുടെതുമായിരുന്നു.
മോഷൻ സെൻസർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ക്യാമറ ഉപയോഗിച്ചാണ് സെന്‍സസ് നടത്തിയത്.
Content Highlight: Indias 2018 tiger census makes it to guinness book of world records
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..