ചീറ്റകള്‍ തിരിച്ചെത്തിയതില്‍ രാജ്യം അഭിമാനിക്കുന്നു, പേരിടാന്‍ മത്സരംനടത്തും- മന്‍ കി ബാത്തില്‍ മോദി


പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ സംസാരിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള ചീറ്റപ്പുലികളുടെ തിരിച്ചുവരവില്‍ രാജ്യത്തെ ജനങ്ങള്‍ ആഹ്ളാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി മോദി. എല്ലാവരും ചോദിക്കുന്നത് ചീറ്റകളെ കാണാന്‍ എപ്പോഴാണ് ഒരു അവസരം ലഭിക്കുക എന്നാണ്. ഉടന്‍ അതിനുള്ള അവസരം ഒരുങ്ങും. ചീറ്റപ്പുലികളെ കുറിച്ചുള്ള പ്രചാരണത്തിനും അവയ്ക്ക് പേരിടാനും പൊതുജനങ്ങള്‍ക്കായി മത്സരം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മന്‍കിബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചണ്ഡീഗഢ് വിമാനത്താവളത്തിന് ഇന്ത്യന്‍ വിപ്ലവകാരി ഭഗത് സിങ്ങിന്റെ പേര് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്രസമരസേനാനികളുടെ പേര് വിവിധ സ്ഥാപനങ്ങള്‍ക്കും മറ്റും നല്‍കുന്നത് അവര്‍ക്കുള്ള നമ്മുടെ ആദരാഞ്ജലിയാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് ആംഗ്യഭാഷയെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി കേരളത്തിലെ മഞ്ജു എന്ന സ്ത്രീയെ കുറിച്ചും പരാമര്‍ശിച്ചു. കേള്‍വിശക്തിയില്ലാത്ത മഞ്ജു ആംഗ്യഭാഷാ അധ്യാപികയാകാന്‍ തീരുമാനിച്ചതിനെ കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞത്.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍, സ്വാശ്രയ ഇന്ത്യ, വോക്കല്‍ ഫോര്‍ ലോക്കല്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് പ്രദാനമന്ത്രി ഇന്ന് മന്‍ കി ബാത്തില്‍ സംസാരിച്ചത്.

Content Highlights: Indians elated after cheetahs' return, Chandigarh airport to be renamed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented