-
ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് സംഭാഷണത്തിലൂടെ പരിഹരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ലിപുലേഖില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച റോഡ് തികച്ചും ഇന്ത്യന്‍ പ്രേദശത്താണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-നേപ്പാള്‍ ബന്ധം സാധാരണമല്ല. അത് 'റോട്ടി-ബേട്ടി' ബന്ധമാണ്. ഒരു ശക്തിക്കും അത് തകര്‍ക്കാനാവില്ലെന്നും രാജ്‌നാഥ് പറഞ്ഞു. ഓണ്‍ലൈന്‍ വഴി ഉത്തരാഖണ്ഡ് ജന്‍ സംവാദ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വൈവാഹിക ബന്ധം, ഭക്ഷണം തുടങ്ങിയവയിലൊക്കെ പരസ്പര സഹകരണം നിലനില്‍ക്കുന്ന രാജ്യങ്ങള്‍ തമ്മിലുള്ള അടുപ്പമാണ് 'റോട്ടി-ബേട്ടി' ബന്ധം എന്ന പ്രയോഗം സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ മേഖലകള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ലിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ അധോസഭ ശനിയാഴ്ച അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് രാജ്‌നാഥ് സിങിന്റെ പ്രതികരണം.
ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയത്.
Content Highlights: India-Nepal Ties Bound By Roti-Beti, No One Can Break It-Rajnath Singh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..