ഡൽഹിയിലെ പാക് ഹൈക്കമ്മീഷൻ കാര്യാലയം | Photo: AFP
ന്യൂഡല്‍ഹി: പാകിസ്താന് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥന് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി യുവതി. പാകിസ്താനിലേക്കുള്ള വിസ അനുവദിച്ചതിന് തന്റെ ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്ന് എംബസി ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. രണ്ടുതവണ കൈയ്യില്‍ കയറിപ്പിടിച്ച ഉദ്യോഗസ്ഥന് താന്‍ വിവാഹിതയാണോ എന്ന് ചോദിച്ചതായും യുവതി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു.
'2021 മാര്‍ച്ചിലും ജൂണിലുമായി ന്യൂഡല്‍ഹിയിലെ പാകിസ്താന് ഹൈക്കമ്മീഷന് ഓഫീസില്‍ പോയിരുന്നു. ഹൈക്കമ്മീഷന് ഓഫീസിലെത്തിയ തന്നോട് അല്പനേരം കാത്തിരിക്കാന്‍ പറഞ്ഞു. അന്നത്തെ പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ അവിശ്വാസപ്രമേയം പാസായതിനാല്‍ സര്‍ക്കാര്‍ അസ്ഥിരമാണെന്നും വിസ അനുവദിക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. ആസിഫ് എന്ന് പരിചയപ്പെടുത്തിയ ഒരാള്‍, തന്നെ സമീപിച്ചിരുന്നെങ്കില്‍ വിസ ലഭ്യമാക്കിയേനെ എന്ന് അടുത്ത് വന്ന് അറിയിച്ചു. കുറച്ചുനേരം കൂടി അവിടെ തുടരാനും അയാള്‍ ആവശ്യപ്പെട്ടു'- യുവതി പറഞ്ഞു.
കുറച്ചുകഴിഞ്ഞ് അയാള്‍ അതേ ഇടനാഴിയിലെ മറ്റൊരു മുറിയിലേക്ക് മാറി കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. വിസ അനുവദിക്കേണ്ട ഓഫീസര്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് എത്തുമെന്ന് അയാള്‍ അറിയിച്ചു. തുടര്‍ന്ന് വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അയാള്‍ ചോദിക്കാന്‍ തുടങ്ങി. ഇതിനിടെ അയാള്‍ എന്നോട് വിവാഹിതയാണോ എന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍, എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് ആരാഞ്ഞു. ലൈംഗിക താത്പര്യങ്ങള്‍ നിറവേറാന്‍ നിങ്ങള്‍ എന്താണ് ചെയ്യാറ് എന്നായിരുന്നു അയാളുടെ അടുത്ത ചോദ്യം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിങ്ങള്‍ക്ക് ഏതെങ്കിലും വ്യക്തികളുണ്ടോയെന്നും പുറത്ത് പോകാന്‍ ആരെങ്കിലും ഉണ്ടോയെന്നും വിവാഹേതര ബന്ധങ്ങള്‍ ഉണ്ടോയെന്നടക്കമുള്ള ചോദ്യങ്ങള്‍ അയാള്‍ പിന്നീട് ചോദിക്കാന്‍ തുടങ്ങിയെന്നും യുവതി പറഞ്ഞു. ഇന്ത്യയ്ക്കും കശ്മീരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരായി ലേഖനങ്ങള്‍ എഴുതാനും ഇയാള്‍ ആവശ്യപ്പെട്ടുവെന്നും യുവതി ആരോപിച്ചു.
Content Highlights: Indian woman alleges molestation by Pakistan embassy staffer
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..