രാഹുൽഗാന്ധി | Photo: AFP
വാഷിങ്ടണ്‍: മുസ്ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വാഷിങ്ടണ്‍ ഡി.സിയില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. കേരളത്തില്‍ മുസ്ലിം ലീഗുമായുള്ള സഖ്യം ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'ഹിന്ദു പാര്‍ട്ടിയായ ബി.ജെ.പിയെ എതിര്‍ത്തുകൊണ്ട് മതേതരത്തെക്കുറിച്ച് താങ്കള്‍ സംസാരിച്ചു. താങ്കള്‍ എം.പിയായിരുന്ന കേരളത്തില്‍, കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയായ മുസ്ലിം ലീഗുമായി സഖ്യത്തിലാണ്', എന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു രാഹുലിന്റെ മറുപടി.
'മുസ്ലിം ലീഗ് പൂര്‍ണ്ണമായും മതേതരപാര്‍ട്ടിയാണ്. ആ പാര്‍ട്ടിയെ സംബന്ധിച്ച് മതേതരമല്ലാത്ത ഒന്നുമില്ല. ചോദ്യകര്‍ത്താവ് മുസ്ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്നാണ് തോന്നുന്നത്', എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
രാഹുലിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തി. വയനാട്ടില്‍ സ്വീകാര്യനായി തുടരേണ്ടത് രാഹുലിന്റെ ആവശ്യമാണെന്നും ഇതിനാലാണ് ഇത്തരമൊരു പ്രസ്താവനയെന്നും ബി.ജെ.പി. ഐ.ടി. സെല്‍ തലവന്‍ അമിത് മാളവ്യ ആരോപിച്ചു. മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിച്ച ജിന്നയുടെ മുസ്ലിം ലീഗ് രാഹുല്‍ഗാന്ധിക്ക് മതേതര പാര്‍ട്ടിയാണെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.
ഇതിന് മറുപടിയുമായി കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമങ്ങളുടെ ചുമതലയുള്ള സുപ്രിയ ശ്രീനേത് രംഗത്തെത്തി. 'വ്യാജ വാര്‍ത്തകളുടെ കച്ചവടക്കാരാ, നിങ്ങള്‍ അതിയായി കഷ്ടപ്പെടുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍, രാഹുല്‍ഗാന്ധിയുടെ യു.എസ്. യാത്ര പിന്തുടര്‍ന്ന് കുറച്ചുകൂടി ഉറക്കം നഷ്ടപ്പെടുന്ന ദിവസങ്ങള്‍ക്കായി തയ്യാറെടുക്കൂ. നിങ്ങളുടേത് ഒരു സങ്കടകരമായ ജീവിതം തന്നെ', സുപ്രിയ ട്വീറ്റ് ചെയ്തു.
Content Highlights: Indian union Muslim league completely secular rahul gandhi washington dc media interaction


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..