വാഷിംങ്ടണ്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ നിത്യവും അഞ്ചോ ആറോ തീവ്രവാദികളെ വധിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
നികൃഷ്ടമായ ലക്ഷ്യങ്ങളോടെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കെത്തുന്ന അഞ്ചോ ആറോ തീവ്രവാദികളെയാണ് സൈനികര്‍ ദിവസവും വധിക്കുന്നത്. പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ പാകിസ്താന്‍ മേഖലകളിലേക്ക് വെടിയുതിര്‍ക്കരുതെന്ന് സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.എന്നാല്‍ പാകിസ്താന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ എണ്ണമില്ലാത്ത ബുള്ളറ്റുകള്‍ കൊണ്ട് ഉചിതമായ മറുപടി നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ഡോക്‌ലാം വിഷയം വളരെ പക്വതയോടെ കൈകാര്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഡോക്‌ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ പരസ്പരാക്രമണം വരെ ഉണ്ടായേക്കുമെന്നായിരുന്നു ലോക രാജ്യങ്ങള്‍ പ്രതീക്ഷിച്ചത്.എന്നാല്‍ വിഷയം ഇന്ത്യ വളരെ പക്വതയോടെയാണ് കൈകാര്യം ചെയ്തതെന്നും രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. ഇന്ത്യ ദുര്‍ബലരല്ല, വളരെ ശക്തിയുള്ള രാജ്യമായതു കൊണ്ടാണ് ഇത് സാധിച്ചതെന്നും രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.