Photo: twitter.com/proudhampur
ന്യൂഡല്‍ഹി: അതിശൈത്യത്തിലും മഞ്ഞുവീഴ്ചയിലും തണുത്ത് വിറക്കുകയാണ് ഉത്തരേന്ത്യ. സമീപ ദിവസങ്ങളില്‍ താപനില പൂജ്യത്തില്‍ നിന്നും താഴ്ന്നതോടെ സാധാരണ പ്രദേശങ്ങളില്‍ പോലും ജനജീവിതം ദുസഹമാണ്.
ഈ കൊടും ശൈത്യത്തിലും അതിര്‍ത്തികളില്‍ തങ്ങളുടെ ചുമതലകളില്‍ തിരക്കിലാണ് ഇന്ത്യന്‍ സൈനികര്‍. മരവിച്ച് പോകുന്ന തണുപ്പിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ ജോലി ചെയ്യുന്ന സൈനികരുടെ ദൃശ്യങ്ങ ള്‍ക്ക് മുന്നില്‍ ആദരം അര്‍പ്പിക്കുകയാണ് ഇന്ത്യന്‍ ജനത.
പ്രതിരോധ മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു സൈനികന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതിര്‍ത്തിയില്‍ മഞ്ഞ് കോരിച്ചൊരിയുമ്പോഴും അതൊന്നും ബാധിക്കാതെ ജാഗ്രതയോടെ സുരക്ഷ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികനാണ് ദൃശ്യങ്ങളിലുള്ളത്. അദ്ദേഹത്തിന്റെ കാലുകള്‍ മഞ്ഞില്‍ പൂണ്ടിരിക്കുന്നതും വീഡിയോയില്‍ കാണാം.
മറ്റൊരു വീഡിയോയില്‍ മഞ്ഞ് മൂടിയ ഒരു പര്‍വതത്തില്‍ പട്രോളിങ് നടത്തുന്ന ഒരു കൂട്ടം സൈനികരെയും കാണാം. കാല് പൂണ്ട് പോകുന്ന മഞ്ഞിലൂടെ നടന്ന് സുരക്ഷ പരിശോധനകള്‍ നടത്തുകയാണ് സൈനികര്‍. 'പാര്‍ക്കിലെ നിങ്ങളുടെ പ്രഭാത നടത്തവുമായി ഇത് താരതമ്യം ചെയ്തു നോക്കു' എന്നാണ് വീഡിയോയ്ക്കുള്ള അടിക്കുറിപ്പ്.
ട്വിറ്ററില്‍ നിരവധി പേരാണ് ഈ സൈനികരെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇവരാണ് യഥാര്‍ഥ നായകരെന്ന് പലരും കുറിച്ചു.
"സൂപ്പര്‍ പവര്‍ ഒരു മിഥ്യയല്ല. അതിമാനുഷികര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഇങ്ങനെയെല്ലാം ജോലി ചെയ്യാനാവുക. തിന്മകളോട് ഇവര്‍ പോരാടുന്നത് കൊണ്ടാണ് നാം സുരക്ഷിതരായി ഉറങ്ങുന്നത്"- ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.
ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ കാരണം സമീപകാലത്ത് ഇന്ത്യ ഹിമാലയത്തിലെ ഉയര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു.
Content Highlights: Indian soldiers brave extreme cold, snow
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..