തിരുവനന്തപുരം: ഇന്നുമുതല്‍ തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കും. 

പുതിയ നിര്‍ദേശപ്രകാരം രണ്ടാം റിസര്‍വേഷന്‍ ചാര്‍ട്ട് തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍മുമ്പ് മാത്രമേ തയ്യാറാക്കൂ. അതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം.

കോവിഡ് ലോക്ക്ഡൗണിന് മുമ്പ് ഈ സംവിധാനം നിലവിലുണ്ടായിരുന്നു. അത് പുനഃസ്ഥാപിക്കുകയാണ് റെയില്‍വേ ഇപ്പോള്‍ ചെയ്തിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ സംവിധാനം രണ്ട് മണിക്കൂറായി പരിഷ്‌കരിച്ചിരുന്നു. 

Content Highlights: Indian Railways ticket reservation rules come into effect from October 10