ന്യൂഡല്‍ഹി: റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്ത ശമ്പളം ദീപാവലി ബോണസായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. റെയില്‍വെയിലെ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. രാജ്യത്തെ 11 ലക്ഷത്തില്‍ കൂടുതല്‍ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

കേന്ദ്ര മന്ത്രിസഭയാണ് ബോണസ്‌ നല്‍കാനുള്ള റെയില്‍വേയുടെ നിര്‍ദേശം അംഗീകരിച്ചത്. രാജ്യത്തെ 11 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് ഈ ബോണസ് ലഭിക്കുമെന്ന് റെയില്‍വേ മന്ത്രി അനുരാഗ് താക്കൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും സമാനമായ തുകയുടെ ബോണസ് റെയില്‍വേ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. 2,081.68 കോടി രൂപയാണ് ബോണസ് നല്‍കാനായി ചിലവഴിക്കുക.

Content Highlights: Indian Railways: 11 Lakh Employees to Get Bonus Equal to 78 Days' Wages, Says Cabinet