പ്രതീകാത്മക ചിത്രം | Photo: AFP
ഡല്‍ഹി: രാജ്യത്ത് എല്ലാ തീവണ്ടികളും എ.സിയാക്കുന്നതിന്റെ ആദ്യപടിയായി എക്കോണമി എ.സി കോച്ചുകള്‍ വിവിധ സോണുകളില്‍ എത്തിത്തുടങ്ങി. സ്ലീപ്പറിനും ത്രീടയര്‍ എ.സിക്കും ഇടയിലായിരിക്കും പുതിയ കോച്ചുകളുടെ സ്ഥാനം. ടിക്കറ്റ് നിരക്കും സ്ലീപ്പറിനും ത്രീടയറിനും മധ്യേയായിരിക്കുമെന്നതിനാല് ഇടത്തരക്കാരില്‍ വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.

യാത്ര സുഖകരമാക്കുക, വേഗത കൂട്ടുക, വരുമാനം വര്‍ധിപ്പിക്കുക എന്നിവയാണ് എക്കോണമി കോച്ചുകളിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ സ്ലീപ്പര്‍ കോച്ചുകളില്‍ 72 ബെര്‍ത്തുകളാണുള്ളത്. എക്കോണമി എ.സി കോച്ചുകളില്‍ ഇത് 83 ആയി ഉയര്‍ത്തും.
ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ രാജ്യത്ത് 806 എക്കോണമി കോച്ചുകള്‍ സര്‍വീസ് തുടങ്ങുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നു. രാജ്യത്തെ നാല് കോച്ച് ഫാക്ടറികളിലായി നിര്‍മാണം നടക്കും. റെയില്‍വേയിലെ ആധുനികവത്കരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Content Highlights: Indian Railway to launch over 800 economy AC coaches by the end of 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..