പ്രതീകാത്മക ചിത്രം } ഫോട്ടോ; പി.ടി.ഐ
ന്യൂഡല്‍ഹി: മാറ്റത്തിന്റെ ട്രാക്കിലേക്ക് സഞ്ചരിച്ച് ഇന്ത്യന്‍ റെയില്‍വേ. അലുമിനിയം നിര്‍മ്മിതമായ ബോഡി കോച്ചുകള്‍ അടുത്തവര്‍ഷം ഫെബ്രുവരിയോടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചേക്കും. നിലവില്‍ സ്റ്റേന്‍ലെസ് സ്റ്റീല്‍ ബോഡി കോച്ചുകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഇതൊരു പൊന്‍ത്തൂവല്‍ കൂടിയായി മാറും. റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിക്കാണ് (എം.സി.എഫ്) അലുമിനിയം കോച്ചുകളുടെ നിര്‍മ്മാണത്തിന്റെയും മറ്റും ചുമതല. സൗത്ത് കൊറിയന്‍ കമ്പനിയായ ഡോയോണ്‍സിസുമായി 128 കോടിയുടെ കരാറിലാണ് എം.സി.എഫ് ഒപ്പിട്ടിരിക്കുന്നത്.
ആദ്യ ഘട്ടമെന്നോണം മൂന്ന് കോച്ചുകള്‍ കൊല്‍ക്കത്ത മെട്രോയക്ക് കൈമാറും. ഇതിനായുള്ള ഡിസൈന്‍ തയ്യാറാക്കുക ഡോയോണ്‍സിസിനാണ്. ഇതിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ ഈ മാസാവസാനത്തോടെ പൂര്‍ത്തിയാകും. ഡിസൈനുകള്‍ക്ക് എം.സി.എഫ് അംഗീകാരം നല്‍കിയാല്‍ കോച്ചുകള്‍ സൗത്ത് കൊറിയയില്‍ നിര്‍മ്മിക്കും. ശേഷമായിരിക്കും കോച്ചുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരിക. പതിയെ രാജധാനിക്കും ശതാബ്ദിക്കും ഇത്തരത്തില്‍ അലുമിനിയം കോച്ചുകള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വേ.
സൗത്ത് കൊറിയയും ഇന്ത്യയും കോവിഡിന്റെ പിടിയിലായതാണ് പദ്ധതി വൈകാനുള്ള കാരണമായത്. ആദ്യ ഘട്ടമെന്ന് നിലയിലാണ് കോച്ചുകള്‍ ഡോയോണ്‍സിസില്‍ നിര്‍മ്മിക്കുന്നതെന്നും ശേഷം അതേ സാങ്കേതിക വിദ്യ എം.സി.എഫിലേക്ക് മാറ്റുമെന്നും ഔദ്യോഗിക വ്യത്തങ്ങള്‍ അറിയിച്ചു. 8 ബ്രോഡ് ഗേജ് ലോക്കാമോട്ടീവ് കോച്ചുകള്‍ക്കും, മൂന്ന് സ്റ്റാന്‍ഡേര്‍ഡ് ഗേജ് മെട്രോ കോച്ചുകള്‍ക്കുമുള്ള കരാറിലാണ് എം.സി.എഫ് ഡോയോണ്‍സിസുമായി നിലവില്‍ ഒപ്പിട്ടിരിക്കുന്നത്.
സ്റ്റേന്‍ലെസ് സ്റ്റീല്‍ കോച്ചുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അലുമിനിയം നിര്‍മ്മിത കോച്ചുകള്‍ വളരെ ഇന്ധനക്ഷമതയുള്ളതാണ്. 40 വര്‍ഷക്കാലത്തോളം ഈട് നില്‍ക്കുന്നതാണ് ഓരോ കോച്ചും. അകത്തുള്ള പല വസ്തുക്കളും കോച്ച് സര്‍വ്വീസ് ചെയ്യുമ്പോഴും മറ്റും വളരെ എളുപ്പത്തില്‍ മാറ്റാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മറ്റ് കോച്ചുകളെ അപേക്ഷിച്ച് അലുമിനിയം നിര്‍മ്മിത കോച്ചുകള്‍ക്ക് ഭാരം കുറവായതിനാല്‍ ധാരാളം വേഗത പ്രദാനം ചെയ്യുന്നതോടൊപ്പം നിര്‍മ്മാണത്തിന് എടുക്കുന്ന സമയം കുറവാണെന്നതും അലുമിനിയം കോച്ചുകളുടെ മേന്മയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ എം.സി.എഫ് മെച്ചപ്പെടുത്തിയാല്‍ ഇന്ത്യന്‍ റെയില്‍വേ 500-ഓളം അലുമിനിയം നിര്‍മ്മിത കോച്ചുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുമെന്നാണ് സൂചന.
Content Highlights: indian railway to get aluminium coach by february 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..