പരീക്ഷണ ഓട്ടത്തില്‍ മണിക്കൂറില്‍ 180 കി.മി. വേഗമാര്‍ജിച്ച് റെയില്‍വെയുടെ പുതിയ എ.സി കോച്ച് 


സ്പീഡോമീറ്റര്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം കാണിക്കുന്നതിന്റെ വീഡിയോ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ് പുറത്തുവിട്ടത്.

പ്രതീകാത്മക ചിത്രം | മാതൃഭൂമി

ജയ്പുര്‍ (രാജസ്ഥാന്‍): പരീക്ഷണ ഓട്ടത്തിനിടെ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗമാര്‍ജിച്ച് റെയില്‍വെയുടെ പുതിയ എ.സി. എല്‍.എച്ച്.ബി കോച്ച്. നാഗ്ഡ - കോട്ട - സവായ് മധോപുര്‍ സെക്ഷനിലാണ് പരീക്ഷണ ഓട്ടം നടന്നത്. ഇതിനിടെ സ്പീഡോമീറ്റര്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം കാണിക്കുന്നതിന്റെ വീഡിയോ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ് പുറത്തുവിട്ടത്.

യൂറോപ്യന്‍ നിലവാരമുള്ള പുതിയ കോച്ചുകളുടെ കാര്യക്ഷമത ഉറപ്പാക്കാനാണ് പരീക്ഷണ ഓട്ടം നടത്തിയതെന്ന് വെസ്‌റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വെയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോച്ചുകളുടെ പരീക്ഷണ ഓട്ടം 60 തവണയിലധികമാണ് നടത്തിയത്. റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് ഓര്‍ഗനൈസേഷനാണ് പരീക്ഷണ ഓട്ടം നടത്തിയത്.

Content Highlights: indian railway new ac coach 180 kmph

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022

Most Commented