ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഭരണം താത്കാലിക ഭരണസമിതി ഉടന്‍ ഏറ്റെടുക്കരുതെന്ന് സുപ്രീം കോടതി 


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് അനില്‍ ആര്‍ ദാവേയുടെ അധ്യക്ഷതയിലാണ് താത്കാലിക ഭരണസമിതി ഹൈക്കോടതി രൂപവത്കരിച്ചത്. മുന്‍ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി, വിദേശകാര്യ വകുപ്പ് മുന്‍ സെക്രട്ടറി വികാസ് സ്വരൂപ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

Photo-PTI

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഭരണം ഉടന്‍ ഏറ്റെടുക്കരുതെന്ന് ജസ്റ്റിസ് അനില്‍ ആര്‍ ദാവെ അധ്യക്ഷനായ താത്കാലിക സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ സമിതിയാണ് നിര്‍ദേശം നല്‍കിയത്. ഒളിമ്പിക് അസോസിയേഷന്‍ ഭരണത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

താത്കാലിക ഭരണസമിതി രൂപവത്കരിച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി പുറപ്പടിവിച്ച ഉത്തരവിനെതിരായ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ ഒളിംപിക് അസ്സോസിയേഷനുമാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. താത്കാലിക ഭരണസമിതിയെ ബാഹ്യ ഇടപെടല്‍ ആയാണ് അന്തരാഷ്ട്ര ഒളിമ്പിക്‌സ് അസോസിയേഷന്‍ കാണുന്നത് എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഹര്‍ജികളില്‍ തിങ്കളാഴ്ച്ച വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് അനില്‍ ആര്‍ ദാവേയുടെ അധ്യക്ഷതയിലാണ് താത്കാലിക ഭരണസമിതി ഹൈക്കോടതി രൂപവത്കരിച്ചത്. മുന്‍ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി, വിദേശകാര്യ വകുപ്പ് മുന്‍ സെക്രട്ടറി വികാസ് സ്വരൂപ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. താത്കാലിക ഭരണസമിതിയെ സഹായിക്കാന്‍ കായിക താരങ്ങളായ അഞ്ചു ബോബി ജോര്‍ജ്ജ്, അഭിനവ് ബിദ്ര, ബോംബെലെ ദേവി എന്നിവര്‍ അടങ്ങിയ മറ്റൊരു സമിതിക്കും ഡല്‍ഹി ഹൈക്കോടതി രൂപം നല്‍കിയിരുന്നു.

Content Highlights: Indian Olympic association Supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented