ജവഹർലാൽ നെഹ്‌റു ഭവൻ | ഫോട്ടോ: സാബു സ്‌കറിയ/ മാതൃഭൂമി
ന്യൂഡല്‍ഹി: ഖത്തറില്‍ തടവില്‍ കഴിയുന്ന എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥരെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. രണ്ടാം തവണയാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തില്‍ അനുമതി ലഭിക്കുന്നത്. എംബസി ഉദ്യോഗസ്ഥര്‍ക്ക് തടവിലുള്ളവരെ കാണാന്‍ സാധിച്ചെന്നും അവരുടെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞുവെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു.
എട്ടുപേരേയും ഉടന്‍ തന്നെ മോചിപ്പിക്കാനുള്ള നടപടികള്‍ മന്ത്രാലയം സ്വീകരിച്ചുവരുന്നതായി വക്താവ് പറഞ്ഞു. അതിനുവേണ്ട നടപടികളെക്കുറിച്ച് വ്യക്തത വരുത്താന്‍ കൂട്ടിക്കാഴ്ചയിലൂടെ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തര്‍ സൈന്യത്തിന് പരിശീലനവും മറ്റ് സഹായങ്ങളും നല്‍കുന്ന ദഹ്‌ര ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന കമ്പനിയില്‍ ജോലി ചെയ്തുവരുമ്പോഴാണ് ഇവര്‍ നാലുമാസം മുമ്പ് പിടിയിലായത്. ഒമാന്‍ വ്യോമസേനയിലെ ഓഫീസറായിരുന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യസ്ഥാപനമാണിത്. ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റമെന്താണെന്ന് ഖത്തര്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, പിടിയിലായവരുടെ ദോഹയിലുള്ള കുടുംബാംഗങ്ങള്‍ക്ക് ഇവരെ കാണാന്‍ സാധിച്ചിരുന്നതായും ഇന്ത്യയിലുള്ള കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് കേന്ദ്രം ശ്രമം നടത്തുന്നതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദോഹയിലെ കുടുംബാംഗങ്ങള്‍ക്ക് ആഴ്ച തോറും കാണാന്‍ സാധിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ മന്ത്രാലയം അറിയിച്ചിരുന്നു.
Content Highlights: Indian officials get consular access to 8 ex-Indian Navy men detained in Qatar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..