നാവിക സേനയുടെ സൈനികാഭ്യാസത്തിൽ നിന്ന് | ഫോട്ടോ:twitter.com/indiannavy
ന്യൂഡല്‍ഹി: അറബിക്കടലില്‍ സൈനികാഭ്യാസം നടത്തി നാവിക സേന. 35-ലധികം യുദ്ധവിമാനങ്ങളും രണ്ട് വിമാന വാഹിനികളും വിവിധ അന്തര്‍വാഹിനികളുമുള്‍പ്പെടുത്തിയുള്ള നാവികാഭ്യാസം സമീപവര്‍ഷങ്ങളില്‍ നാവികസേന നടത്തിയ ഏറ്റവും വലിയ സൈനിക പ്രകടനമാണ്.
നാവിക സേനയുടെ വിമാനവാഹിനി കപ്പലുകളായ ഐ.എന്‍.എസ്. വിക്രമാദിത്യ, ഐ.എന്‍.എസ് വിക്രാന്ത് തുടങ്ങിയവയും മിഗ് 29-കെ ഉള്‍പ്പടെയുള്ള യുദ്ധവിമാനങ്ങളും എം.എച്ച്. 60ആര്‍, കാമോവ് ഉൾപ്പെടെ ഹെലികോപ്റ്ററുകളും പ്രകടനത്തിൽ അണിനിരന്നു.
വിമാനവാഹിനികളുടെയും അന്തര്‍വാഹിനികളുടെയും സുഗമവും സംയോജിതവുമായ പ്രവര്‍ത്തനമികവ് ഇന്ത്യന്‍ മഹാസമുദ്രമുള്‍പ്പെടെയുള്ള സമുദ്രമേഖയുടെ സംരക്ഷണത്തില്‍ ഇന്ത്യയുടെ ശക്തി വെളിവാക്കുന്നതാണെന്നും നാവികസേന വ്യക്തമാക്കി. ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നാവിക സേനയ്ക്കുള്ള പങ്കാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും നാവികസേന അറിയിച്ചു.
Content Highlights: indian navy undertakes twin carrier cbg operation in arabian sea with 35 aircrafts
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..