ഐ.എൻ.എസ് വാഗിർ | ഫോട്ടോ: twitter.com/nripendrasingh
മുംബൈ: ഇന്ത്യയുടെ സമുദ്ര പ്രതിരോധമേഖലയിലെ പുതിയ കാല്‍വയ്പ്പായ ഐ.എന്‍.എസ് 'വാഗിര്‍' അന്തര്‍വാഹിനി തിങ്കളാഴ്ച രാഷ്ട്രത്തിനു സമര്‍പ്പിക്കും. കല്‍വാരി ശ്രണിയില്‍പ്പെട്ട അഞ്ചാം അന്തര്‍വാഹിനിയായ ഐ.എന്‍.എസ്. വാഗിറിന് സമുദ്രോപരിതലത്തിലും അടിത്തട്ടിലും എതിരാളികളെ നേരിടാനുള്ള ശേഷിയുണ്ട്. നിരീക്ഷണം, വിവരശേഖരണം, എന്നീ ദൗത്യങ്ങള്‍ നിറവേറ്റാനും കഴിയും.
.jpg?$p=998287b&&q=0.8)
അതിവേഗം സഞ്ചരിക്കാനാകുന്ന ആകൃതി, എതിരാളികളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവ് എന്നിവ സവിശേഷതകളാണ്. പ്രതിരോധമേഖലയില്‍ ആത്മനിര്‍ഭര്‍ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി മസ്ഗാവ് കപ്പല്‍ശാലയില്‍ നിര്‍മിച്ച അന്തര്‍വാഹിനിയാണിത്.
നാവികസേനയുടെ പ്രോജക്ട് 75-ന്റെ ഭാഗമായാണ് അന്തർവാഹിനി നിർമിച്ചത്. ഫ്രാന്‍സിലെ നേവല്‍ ഗ്രൂപ്പ് എന്ന കമ്പനിയുമായി ചേര്‍ന്ന് മുംബൈയിലെ മാഗസിന് ഡോക്ക് എന്ന കമ്പനിയാണ് അന്തര്‍വാഹിനി നിര്‍മ്മിച്ചത്. അതിവേഗ ബാറ്ററി ചാര്‍ജിങ്ങ് സാധ്യമായ ഡീസല്‍ എന്‍ജിന്റെ പിന്‍ബലമുള്ള വാഗിറില്‍ ലോകത്തിലെ തന്നെ മികച്ച സെന്‍സറുകളും സര്‍വൈലന്‍സ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
നിലവിൽ കൽവാരി ശ്രണിയിൽപ്പെട്ട നാല് അത്യാധുനിക അന്തർവാഹിനികൾ നാവികസേനയ്ക്ക് സ്വന്തമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന മാരകമായ വാഗിർ സാൻഡ് മത്സ്യത്തിന്റെപേരാണ് അന്തർവാഹിനിക്ക് നൽകിയത്. കടലിലെ ഒട്ടേറെ പരീക്ഷണങ്ങൾക്കൊടുവിലാണ് അന്തർവാഹിനി നാവികസേനയുടെ ഭാഗമാകുന്നത്.
ആദ്യ വാഗിർ അന്തർവാഹിനി 1973 ഡിസംബർ മൂന്നിനാണ് നാവികസേനയുടെ ഭാഗമായത്. റഷ്യയിൽ നിർമിച്ചതായിരുന്നു ഇത്. 28 വർഷത്തെ സേവനത്തിനുശേഷം 2001 ജൂൺ ഏഴിനാണ് ഇതിന്റെ സേവനം അവസാനിപ്പിച്ചത്
Content Highlights: indian navy set to commission the fifth kalvari class submarine ins vagir, indian navy, maritime
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..