വൈസ് അഡ്മിറൽ ശ്രീകാന്ത് | Photo: sainiksamachar
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയിലെ ഏറ്റവും മുതിര്‍ന്ന സബ്മറീനർ വൈസ് അഡ്മിറല്‍ ശ്രീകാന്ത് കോവിഡ് ബാധിച്ച് മരിച്ചു. ന്യൂഡല്‍ഹിയിലെ ബേസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഇന്ത്യന്‍ നാവികസേനയുടെ സീബേര്‍ഡ് പദ്ധതിയുടെ വൈസ് ഡയറക്ടറായിരുന്ന ശ്രീകാന്ത് നേരത്തെ നാഷണല്‍ ഡിഫന്‍സ് കോളജ് ന്യൂക്ലിയര്‍ സേഫ്റ്റി ആന്‍ഡ് കമാന്‍ഡന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ചുമതലകളും വഹിച്ചിരുന്നു.
ഡിസംബര്‍ 31ന് ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് കോവിഡ് അനബബന്ധപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായത്. വൈസ് അഡിമിറല്‍ ശ്രീകാന്തിന്റെ മരണത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അനുശോചനം രേഖപ്പെടുത്തി.
Content Highlights: Indian Navy senior-most submariner passes away due to Covid complications
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..