ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ച ശനിയാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടി ഒരു ഫോണ്‍വിളിയെത്തി. ആ ഫോണ്‍കോള്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ. പി ശര്‍മ ഒലിയുടേതായിരുന്നു. പല വിദേശ രാഷ്ട്ര തലവന്‍മാരും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആശംസ അറിയിക്കാറുള്ളതാണെങ്കിലും ഈ ഫോണ്‍വിളി ഉടഞ്ഞുപോയൊരു സൗഹൃദത്തെ പുനരുജ്ജീവിപ്പിക്കാന്‍ പോന്നതായിരുന്നു.
ഇരു രാജ്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതിന് ശേഷം ആദ്യമായാണ് ഇരു രാഷ്ട്രത്തലവന്‍മാരും സംസാരിക്കുന്നത്. ഫോണ്‍ സംഭാഷണം 11 മിനിറ്റോളം നീണ്ടുനിന്നു. നേപ്പാള്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ട് മോദി ട്വീറ്റ് ചെയ്യുകയും ചെയ്തു.
ഇന്ത്യയുമായി അര്‍ഥവത്തായ ഉഭയകക്ഷി സഹകരണമാണ് ആഗ്രഹിക്കുന്നതെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ ഭാവിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാന്‍ ധാരണയായെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ച് പ്രസ്താവനയില്‍ പരാമര്‍ശമില്ല. ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന പദ്ധതികളുടെ അവലോകനം തിങ്കളാഴ്ച നടക്കും. ഇന്ത്യന്‍ സംഘത്തെ അംബാസിഡര്‍ വിനയ് മോഹന്‍ വാത്രയും നേപ്പാള്‍ സംഘത്തെ വിദേശകാര്യ സെക്രട്ടറി ശങ്കര്‍ ദാസ് ബൈരാഗിയും പ്രതിനിധീകരിക്കും.
നേപ്പാള്‍ ഇന്ത്യയുടെ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പുതിയ ഭൂപടം തയ്യാറാക്കിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കം. ഇന്ത്യയുടെ കാലാപാനി, ലിപുലേഖ്, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നേപ്പാള്‍ പുതിയ ഭൂപടം തയ്യാറാക്കിയത്. ഇതിനായി പ്രത്യേക ബില്‍ നേപ്പാള്‍ പാസാക്കുകയും ചെയ്തിരുന്നു.
Content Highlight: Indian independence day; Oli calls up Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..