ശ്രീലങ്കന്‍ നേവി കല്ലെറിഞ്ഞു: 60 തോളം ഇന്ത്യന്‍ മത്സ്യ ബന്ധന ബോട്ടുകള്‍ തകര്‍ന്നു


പ്രതീകാത്മ ചിത്രം | Photo: PTI

രാമേശ്വരം: ശ്രീലങ്കന്‍ നേവിയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു. 60തോളം മത്സ്യബന്ധന ബോട്ടുകളാണ് ശ്രീലങ്കന്‍ നേവി കല്ലെറിഞ്ഞു തകര്‍ത്തത്. ഇന്ത്യന്‍ ഫിഷറീസ് വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകളാണ് ആക്രമിക്കപ്പെട്ടത്.

ശ്രീലങ്കന്‍ നാവിക സേന ഉദ്യോഗസ്ഥര്‍ കച്ചത്തീവിന് സമീപം മത്സ്യ ബന്ധനം നടത്തുകയായിരുന്ന 25 ഓളം വലകള്‍ നശിപ്പിക്കുകയും ചെയ്തായി ഇന്ത്യന്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അഞ്ച് വസലുകളിലായി എത്തിയ ശ്രീലങ്കന്‍ നാവിക സേന ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ബോട്ടുകള്‍ക്ക് നേരെ കല്ലെടുത്തെറിയുകായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് 60തോളം മത്സ്യബന്ധനബോട്ടുകള്‍ തകര്‍ന്നത്.

ശനിയാഴ്ച രാത്രിയില്‍ ഏകദേശം 556 ബോട്ടുകള്‍ പുറം കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്നതായും ഇതില്‍ ചില ബോട്ടുകളെ ലക്ഷ്യമാക്കിയാണ് ശ്രീലങ്കന്‍ നാവിക സേന ആക്രമണം നടത്തിയതെന്നും മത്സ്യത്തൊഴിലാളി അസോസിയേഷന്‍ പ്രതിനിധി വ്യക്തമാക്കി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് പ്രശ്‌ന പരിഹാരം കാണണമെന്നും നിരവധി പേരുടെ ഉപജീവനമാര്‍ഗമാണിതെന്നും മത്സ്യബന്ധന അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ മുതിര്‍ന്ന ഫിഷറീസ് വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.

Content Highlight: Indian fishing boats damaged in stone-pelting by Sri Lankan Navy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented