ഇസ്രായേലിൽ നിന്നുള്ള ദൃശ്യങ്ങൾ. ഒരു ഉപഗ്രഹ ചിത്രം | Pho: AP
ജെറുസലേം: ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി. ജാഗ്രത പാലിക്കുന്നതിനോടൊപ്പം പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന സുരക്ഷ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശമുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക, സുരക്ഷാമുറികള്‍ക്ക് സമീപം തന്നെ ചിലവഴിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇസ്രായേലി ഹോം ഫ്രണ്ട് കമാന്‍ഡ് വെബ്സൈറ്റോ അവരുടെ തയ്യാറെടുപ്പ് ബ്രോഷറോ കാണുക.
അടിയന്തിര സാഹചര്യങ്ങളില്‍, +972549444120 എന്ന നമ്പറില്‍ ബന്ധപ്പെടുക, അല്ലെങ്കില്‍ cons1.telaviv@mea.gov.in ല്‍ ഒരു സന്ദേശം അയയ്ക്കുകയോ ചെയ്യുക. കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എംബസി ഉദ്യോഗസ്ഥര്‍ നല്‍കുമെന്നും അറിയിപ്പുണ്ട്
Content Highlight: Indian Embassy issues advisory to Indians in Israel


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..