ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഇക്കൊല്ലത്തെയും അടുത്തകൊല്ലത്തെയും പ്രതീക്ഷിത വളര്‍ച്ചാനിരക്കുകള്‍ പുറത്തുവിട്ട് ഐ.എം.എഫ്. (ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്). 

കോവിഡ് 19-നെ തുടര്‍ന്ന് 7.3 ശതമാനമായി ചുരുങ്ങിയ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 2021-ല്‍ 9.5 ശതമാനവും 2022-ല്‍ 8.5 ശതമാനവും വളര്‍ച്ച നേടുമെന്ന് ഐ.എം.എഫ്. പുറത്തിറക്കിയ വേള്‍ഡ് എക്കണോമിക് ഔട്‌ലുക്(ഡബ്ല്യൂ.ഇ.ഒ.) പറയുന്നു. ജൂലൈയില്‍ പുറത്തിറക്കിയ ഡബ്ല്യൂ.ഇ.ഒയിലേതിന് സമാനമാണ് ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാനിരക്ക്. 

ഐ.എം.എഫിന്റെയും വേള്‍ഡ് ബാങ്കിന്റെയും വാര്‍ഷിക യോഗത്തിനു മുന്നോടിയായി പുറത്തിറക്കിയിരിക്കുന്ന ഡബ്ല്യൂ.ഇ.ഒയില്‍, ലോക സമ്പദ്‌വ്യവസ്ഥ 2021-ല്‍ 5.9 ശതമാനവും 2022-ല്‍ 4.9 ശതമാനവും വളരുമെന്നും പറയുന്നു. 

2021-ല്‍ ഐ.എം.എഫ്. കണക്കാക്കുന്ന അമേരിക്കയുടെ പ്രതീക്ഷിത വളര്‍ച്ചാനിരക്ക് ആറു ശതമാനമാണ്. 2022-ല്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ 5.2 ശതമാനം വളര്‍ച്ച നേടിയേക്കുമെന്നും ഡബ്ല്യൂ.ടി.ഒയില്‍ പറയുന്നു. അതേസമയം, ചൈന 2021-ല്‍ എട്ടുശതമാനം വളര്‍ച്ച നേടിയേക്കുമെന്നും ഇത് അടുത്തകൊല്ലം 5.6 ശതമാനം ആകുമെന്നും ഡബ്ല്യൂ.ടി.ഒ. പറയുന്നു.

content highlights: indian economy to grow 9.5% in 2021 and 8.5 in 2022- imf