Photo: Twitter
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകന്‍ ഇനി അത്യാധുനിക ഡിജിറ്റല്‍ യൂണിഫോമും. എല്ലാ കാലാവസ്ഥയിലും ഉപോയഗിക്കാന്‍ പറ്റുന്നതും കൂടുതല്‍ സൗകര്യപ്രദമായതുമാണ് സൈന്യത്തിന്റെ പുതിയ യുദ്ധകാല യൂണിഫോം.
ഈ പുതിയ യുദ്ധകാല യൂണിഫോം ധരിച്ചാണ് ശനിയാഴ്ച കരിയപ്പ ഗ്രൗണ്ടില്‍ നടന്ന കരസേന ദിനത്തില്‍ സൈനികര്‍ പരേഡ് ചെയ്തത്.
ഒലിവ്, ഭൗമ നിറങ്ങളുടെ മിശ്രിതത്തോടുകൂടിയുള്ളതാണ് പുതിയവസ്ത്രങ്ങള്‍. ട്രൂപ്പുകളെ വിന്യസിക്കുന്ന മേഖലകളും അവിടങ്ങളിലെ കാലാവസ്ഥയും കണക്കാക്കി രൂപപ്പെടുത്തിയതാണിവ. പരിസ്ഥിതിസൗഹൃദവും ഏതു മേഖലയ്ക്കും അനുയോജ്യവുമായ തരത്തിലുള്ളതാണ് ഈ യൂണിഫോം. കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തിയ ഡിജിറ്റല്‍ അസിസ്റ്റന്‍സിനുള്ള സംവിധാനങ്ങളും യൂണിഫോമിലുണ്ട്.
വിവിധ രാജ്യങ്ങളിലെ സൈനിക യൂണിഫോമുകള്‍ വിശകലനം ചെയ്തശേഷം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ സഹകരണത്തോടെയാണ് സൈന്യം പുതിയ യൂണിഫോം രൂപകല്‍പ്പന ചെയ്തത്. ഈ യൂണിഫോം പൊതുവിപണിയിലും ലഭ്യമാകും.
Content Highlights: Indian Army unveils new combat uniform: Here’s all you need to know about it


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..