ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നല്‍കിയതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങളെ സംബന്ധിച്ചും മിന്നലാക്രമണത്തെക്കുറിച്ചും അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വിവരങ്ങള്‍ കൈമാറുകയും ആക്രമണത്തിന്റെ വിശദാംശങ്ങള്‍ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. 

ചൊവ്വാഴ്ച പുലര്‍ച്ചെ 3.30-ഓടെയാണ് മിറാഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഭീകരക്യാമ്പുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ബാലക്കോട്ട്, ചാക്കോട്ട്, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ജെയ്‌ഷെ ക്യാമ്പുകളും ഭീകരരുടെ കണ്‍ട്രോള്‍ റൂമുകളുമാണ് വ്യോമാക്രമണത്തില്‍ തകര്‍ന്നത്. ആക്രമണത്തെ സംബന്ധിച്ച് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അല്പസമയത്തിനകം മാധ്യമങ്ങളെ കാണും. 

Content Highlights: indian army surgical strike, national security adviser ajit dowal briefed to pm modi