ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിന്നലാക്രമണത്തില്‍ ഇരുന്നൂറിലേറെ ഭീകരരെ വധിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മിറാഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

മിന്നലാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ മൂന്ന് കണ്‍ട്രോള്‍ റൂമുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ബലാക്കോട്ട്, ചക്കോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളിലെ ജെയ്‌ഷെ ക്യാമ്പുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 3.30-ന് നടന്ന ആക്രമണത്തില്‍ ആയിരം കിലോഗ്രാമിലേറെ ബോംബുകളാണ് പാക്‌ ഭീകരക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം വര്‍ഷിച്ചത്. അത്യാധുനിക സജ്ജീകരണങ്ങളുള്ള 12 'മിറാഷ് 2000' യുദ്ധവിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു. 

ഫെബ്രുവരി 14-ന് പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തിയത്. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ്. ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 

Content Highlights: indian army surgical strike indian air force used mirage 2000 jets for attack and killed many