കൊടും ശൈത്യത്തില്‍ അതിര്‍ത്തിക്ക് സമീപം കുടുങ്ങിയ ചൈനീസ് പൗരന്മാര്‍ക്ക് സഹായവുമായി ഇന്ത്യന്‍ സൈന്യം


Photo: Twitter,ADG PI - INDIAN ARMY

ന്യൂഡൽഹി: വടക്കൻ സിക്കിമിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം വാഹനം തകരാറിലായി കുടുങ്ങിയ ചൈനീസ് പൗരന്മാർക്ക് സഹായവുമായി ഇന്ത്യൻ സൈന്യം. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘത്തിനാണ് സൈനികർ സഹായവുമായെത്തിയത്.

സമുദ്രനിരപ്പിൽ നിന്നും 17,500 അടി ഉയരത്തിലുള്ള പീഠഭൂമിയിൽ വെച്ചാണ് കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തിന് വഴിതെറ്റിയത്. പൂജ്യം ഡിഗ്രിക്കും താഴെ കൊടും ശൈത്യമുള്ള ഇവർക്ക് സൈന്യം വൈദ്യസഹായവും ഭക്ഷണവും വെള്ളവും പുതപ്പും നൽകി. വാഹനം ശരിയാക്കാനും സൈനികർ സഹായിച്ചു.

യഥാസമയം സഹായം നൽകിയ ഇന്ത്യൻ സൈനികർക്ക് നന്ദിപറഞ്ഞതിനു ശേഷമാണ് ചൈനീസ് പൗരന്മാർ മടങ്ങിയത്. സൈന്യം തന്നെയാണ് ഇക്കാര്യം പ്രസ്താവനയിൽ പുറത്തുവിട്ടത്. ചൈനീസ് പൗരന്മാർക്ക് സഹായം നൽകുന്നതിന്റെ ചിത്രങ്ങളും സേന പുറത്തുവിട്ടിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented