ഇന്ത്യ-ചെെന അതിർത്തിയിൽ നിരീക്ഷണം നടത്തുന്ന ഇന്ത്യൻ സെെനികർ | ചിത്രം: ANI
ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയിലെ വെല്ലുവിളി നേരിടാന്‍ സൈന്യം സജ്ജമെന്ന് വ്യക്തമാക്കി കരസേന മേധാവി. ചൈന മാത്രമല്ലഇന്ത്യയും അതിര്‍ത്തി മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുന്നു. അരുണാചല്‍ പ്രദേശില്‍ ഉള്‍പ്പെടെ ഇന്ത്യ ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി എന്നും വിശദീകരിച്ചു.
അതിര്‍ത്തിയില്‍ ചൈന നടത്തുന്ന അടിസ്ഥാന സൗകര്യ വികസനം കണ്ടുകൊണ്ടുള്ള ഇടപെടലാണ് ഇന്ത്യയും നടത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അതിര്‍ത്തി പ്രദേശത്ത് മാത്രം 60,000 കിലോ മീറ്റര്‍ റോഡാണ് ഇന്ത്യ പണിതത്. വടക്കേ അതിര്‍ത്തിയില്‍ മാത്രം 2100 കിലോ മീറ്റര്‍ റോഡ്. 7450 മീറ്റര്‍ പാലം പുതുതായി പണിതു. ഇവയില്‍ മിക്കതും അരുണാചലിലാണ്. ചൈനീസ് അതിര്‍ത്തിയില്‍ ഇപ്പോള്‍ കുഴപ്പങ്ങള്‍ ഇല്ല, എന്നാല്‍ ചൈന സൈനിക സാന്നിധ്യം ചെറുതായി വര്‍ധിപ്പിച്ചിട്ടുണ്ട്. മാറ്റങ്ങള്‍ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നുണ്ടെന്ന് കരസേനാ മേധാവി പറഞ്ഞു.
ജമ്മു കശ്മീരില്‍ അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം സജീവമാണ്. ഈ വെല്ലുവിളി നേരിടാനുള്ള സജീവ ഇടപെടല്‍ നടക്കുന്നുവെന്ന് കഴിഞ്ഞ ഒരു വര്‍ഷം സേന നടത്തിയ ഇടപെടലുകള്‍ വിവരിക്കവെ സേന മേധാവി പറഞ്ഞു. അഗ്നിവീറുകള്‍ക്ക് മികച്ച പരിശീലനവും സേനയിലെ വനിത പ്രാതിനിധ്യം വര്‍ധിപ്പിക്കലും ഈ വര്‍ഷത്തെ പ്രധാന ഉത്തരവാദിത്തങ്ങളാണ് എന്നും ജനറല്‍ മനോജ് പാണ്ഡെ വിശദീകരിച്ചു.
Content Highlights: indian army, india-china border issue, chinese army, indian border infrastructure
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..