'ഓപ്പറേഷന്‍ നമസ്‌തേ' യുമായി സൈന്യം; കൊറോണയെ തുരത്താന്‍ പടയ്ക്കിറങ്ങുന്നു


-

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിന് സൈന്യം രംഗത്തിറങ്ങുന്നു. കരസേന മേധാവി എം.എം. നര്‍വാനെയാണ് സൈനിക പദ്ധതി വെളിപ്പെടുത്തിയത്. ഓപ്പറേഷന്‍ നമസ്‌തേ എന്നതാണ് സൈന്യത്തിന്റെ കൊറോണ പ്രതിരോധ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

രാജ്യത്താകമാനം എട്ട് കൊറോണ ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ് സൈന്യം നിലവില്‍ സജ്ജമാക്കിയിരിക്കുന്നത്. മുമ്പ് നിരവധി പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഇന്ത്യന്‍ ആര്‍മി ഓപ്പറേഷന്‍ നമസ്‌തേയും വിജയകരമായി പൂര്‍ത്തിയാക്കുമെന്നും കരസേന മേധാവി എം.എം നരവാനെ പറഞ്ഞു.

കൊറോണയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെയും പൊതുജനത്തിനെയും സഹായിക്കുക എന്നത് സൈന്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല കരസേനാ മേധാവിയെന്ന നിലയില്‍ സേനാംഗങ്ങള്‍ ആരോഗ്യവാന്മാരായിരിക്കുകയെന്നത് തന്റെ ഉത്തരവാദിത്തം കൂടിയാണ്.

രാജ്യത്തെ സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ ഞങ്ങള്‍ ആരോഗ്യവാന്മാരായി ഇരിക്കേണ്ടത് സുപ്രധാനമാണ്. ഇക്കാര്യം മുന്‍നിര്‍ത്തി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നുവെന്നും അത് കര്‍ശനമായി പാലിക്കുമെന്നും നരവാനെ പറഞ്ഞു.

Content Highlights: Indian Army has code-named its anti #COVID19 operations as Operation Namaste

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented