നിയന്ത്രണരേഖയില്‍ നിന്ന് പിടികൂടിയ തീവ്രവാദിക്ക് രക്തംനല്‍കി ജീവന്‍രക്ഷിച്ച് ഇന്ത്യന്‍ സൈനികര്‍


ചികിത്സയിൽ കഴിയുന്ന തബറാക് ഹുസൈൻ | Photo: ANI

ശ്രീനഗര്‍: കശ്മീരിലെ രജൗരിയില്‍ നിന്ന് പിടികൂടിയ പാക് തീവ്രവാദിക്ക് ചികിത്സയ്ക്കിടെ രക്തം നല്‍കി ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ സൈനികര്‍. നിയന്ത്രണരേഖയ്ക്ക് സമീപത്തുനിന്ന് ഇന്ത്യന്‍ സുരക്ഷാസേന പിടികൂടിയ തബറാക് ഹുസൈന്‍ എന്ന തീവ്രവാദി നിലവില്‍ സൈന്യത്തിന്റെ ചികിത്സാകേന്ദ്രത്തിലാണുള്ളത്. സേനയുമായുള്ള ഏറ്റുമുട്ടലിനിടെ തബറാക് ഹുസൈന് പരിക്കേറ്റിരുന്നു.

പാക് അധീന കശ്മീരിലെ സബ്‌സോത് സ്വദേശിയാണ് ഇയാള്‍. പാക് സൈന്യത്തിലെ കേണല്‍ യൂനസ് ചൗധരിയുടെ നിര്‍ദേശപ്രകാരമാണ് താനും മറ്റ് നാല് പേരും നിയന്ത്രണരേഖയിലെത്തിയതെന്ന് ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈനികരെ ആക്രമിക്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ക്ക് പണം തന്നിരുന്നുവെന്നും ഹുസൈന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Indian Army donated blood to Pak terrorist injured in J&K, saved his life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented