കരസേനയുടെ സമാനയൂണിഫോം നിര്‍മിക്കുന്നത് കുറ്റകരം


പോരാട്ട യൂണിഫോം മറ്റുള്ളവര്‍ ധരിക്കുന്നത് സുരക്ഷാവെല്ലുവിളിയെന്ന് കരസേന

പ്രതീകാത്മക ചിത്രം | AP

ന്യൂഡല്‍ഹി: ഈ വര്‍ഷം ജനുവരിയില്‍ അവതരിപ്പിച്ച പുതിയ പോരാട്ട യൂണിഫോം ബൗദ്ധിക സ്വത്തവകാശ പ്രകാരം രജിസ്റ്റര്‍ ചെയ്ത് കരസേന. ഒളിഞ്ഞിരിക്കാനുതകുന്ന ഡിജിറ്റല്‍ അലങ്കാരത്തോടെയുള്ള വിശിഷ്ടമായ യൂണിഫോമിന്റെ പ്രത്യേകത നിലനിര്‍ത്താനാണ് കരസേനയുടെ നീക്കം.

പുതിയ യൂണിഫോമിന്റെ മാതൃകയില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള രജിസ്ടേഷന്‍ നടപടിക്രമം കൊല്‍ക്കത്തയിലെ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്സ്, ഡിസൈന്‍സ് ആന്‍ഡ് ട്രേഡ്മാര്‍ക്കില്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു.



ഇതോടെ കരസേനയുടെ അനുമതിയില്ലാതെ സമാനരീതിയിലുള്ള യൂണിഫോം നിര്‍മിക്കുന്നതും വിതരണംചെയ്യുന്നതും കുറ്റകരമാവും. തങ്ങളുടെ യൂണിഫോം മാതൃകയിലുള്ളവ സേനാംഗങ്ങള്‍ക്ക് അനുവദിക്കരുതെന്ന് വര്‍ഷങ്ങളായി പ്രതിരോധമന്ത്രാലയവും കരസേനയും വിവിധ സംസ്ഥാനങ്ങളോടും മന്ത്രാലയങ്ങളോടും ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍, പലപ്പോഴും ഇതു പാലിക്കപ്പെടാറില്ല. ജനക്കൂട്ട നിയന്ത്രണത്തിനും മറ്റുമായി കരസേന രംഗത്തിറങ്ങി എന്ന തരത്തില്‍ പ്രചാരണത്തിനിത് കാരണമാവാറുണ്ടെന്നും സൈനികവൃത്തങ്ങള്‍ പറഞ്ഞു. പോരാട്ട യൂണിഫോം മറ്റുള്ളവര്‍ ധരിക്കുന്നത് സുരക്ഷാവെല്ലുവിളികളും ഉയര്‍ത്താറുണ്ടെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Indian Army combat uniform exclusive rights


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented