An Indian Air Force Cheetah helicopter
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ മണ്ടലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകടത്തില്‍ പൈലറ്റും സഹപൈലറ്റും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ലഫ്. കേണല്‍ വിവിബി റെഡ്ഡി, മേജര്‍ എ ജയന്ത് എന്നിവരാണ് മരിച്ചത്. അപകട സമയത്ത് ഇവര്‍ മാത്രമേ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുള്ളു.
വ്യാഴാഴ്ച രാവിലെ 9.15ന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം ഹെലികോപ്റ്ററിന് നഷ്ടമായിരുന്നു. മോശം കാലവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും സൈന്യം അറിയിച്ചു.
Content Highlights: Indian Army Cheetah helicopter crashes in Arunachal Pradesh, pilots missing
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..