ലഡാക്കിൽ നിരീക്ഷണ പറക്കൽ നടത്തുന്ന വ്യോമസേന ഹെലികോപ്റ്റർ. Photo:ANI
ലേ: ചൈനയുമായി ഏറ്റുമുട്ടലിന്റെ സാഹചര്യമുണ്ടായാല്‍ ഒന്നിച്ചു പോരാടാന്‍ തയ്യാറെടുപ്പ് നടത്തി കരസേനയും വ്യോമസേനയും. കരസേനാ മേധാവി എം.എം. നരവനെയും വ്യോമസേനാ മേധാവി ആര്.കെ.എസ് ഭദൗരിയയും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി.
ലഡാക്കില്‍ കരസേന ആവശ്യപ്പെടുന്ന സഹായങ്ങള്‍ പൂര്ത്തികരിച്ചുകൊടുക്കാന് വ്യോമസേനയ്ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടലുണ്ടാകുകയാണെങ്കില് യോജിച്ചുള്ള പ്രവര്‍ത്തനം നടത്തുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണിത്.
നിലവില്‍ ചൈനീസ് സൈന്യത്തിനോട് മുഖാമുഖം നില്ക്കുന്ന കരസേന ചൈനീസ് നീക്കങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ വ്യോമസേനയ്ക്ക് കൈമാറുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഏറ്റുമുട്ടലുണ്ടാകുകയാണെങ്കില് യോജിച്ചുള്ള സൈനിക നീക്കങ്ങള്‍ ഉണ്ടാകുമെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു.
ലഡാക്കില്‍ ചൈനയെയും പാകിസ്താനെയും ഒരേസമയം നേരിടേണ്ടിവരുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് തയ്യാറെടുപ്പുകള്‍. ഒരുമിച്ച് യുദ്ധം ചെയ്യാന്‍ ഇരുസേനകളും കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു.
Content Highlights: Indian Army, Air Force prepare to fight wars jointly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..