റഫാൽ ജെറ്റ് | ഫയൽ ഫോട്ടോ : PTI
ന്യൂഡല്‍ഹി : വ്യോമസേനയുടെ ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രണിലേക്ക് 16 റഫാല്‍ വിമാനങ്ങൾ കൂടി എത്തുന്നു. അഞ്ച് റഫാല്‍ ജെറ്റുകള്‍ ജൂലൈ 29 ന് അംബാല എയര്‍ ബേസിലെത്തി വ്യോമസേന സ്‌ക്വാഡ്രണ്‍ 17 ന്റെ ഭാഗമായിരുന്നു. മൂന്ന് വിമാനങ്ങളുള്ള അടുത്ത ബാച്ച് നവംബര്‍ 5 ന് ഫ്രാന്‍സിലെ ബോര്‍ഡോ വിമാനത്താവളത്തില്‍ നിന്ന് അംബാലയിലേക്ക് നേരിട്ട് എത്തിച്ചേരും. ഫ്രാന്‍സിൽ ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റ് പരിശീലനത്തിനായി ഏഴ് റഫാല്‍ ജെറ്റുകള്‍ ഇതിനകം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
ജനുവരിയില്‍ മൂന്ന്, മാര്‍ച്ചില്‍ മൂന്ന്, ഏപ്രിലില്‍ ഏഴ് എന്നീ ക്രമത്തില്‍ കൂടുതല്‍ റാഫേല്‍ ജെറ്റുകള്‍ ഇനിയും എത്തിച്ചേരാനുണ്ട്. ഇവ കൂടി കണക്കിലെക്കുമ്പോൾ 21 സിംഗിള്‍ സീറ്റ് ഫൈറ്ററുകളും ഏഴ് ഡബിള്‍ സീറ്റ് ഫൈറ്ററുകളുമാണ് വ്യോമസേനയ്ക്ക് കൈമാറുന്നത്.
അടുത്ത് വര്‍ഷം ഏപ്രിലോടെ ഗോല്‍ഡന്‍ ആരോ സ്‌ക്വാഡ്രണില്‍ 18 ഫൈറ്റര്‍ ജെറ്റുകളാവും. ബാക്കിയുള്ള മൂന്നെണ്ണം ചൈനീഷ് ഭീഷണിയെ നേരിടാന്‍ വടക്കന്‍ ബംഗാളിലെ അലിപൂര്‍ദ്വാറിലെ ഹാഷിമാര എയര്‍ബേസിലേക്ക് അയയ്ക്കും. എല്ലാ ജെറ്റുകളിലും മൈക്ക എയര്‍-ടു-എയര്‍ മിസൈലുകളും സ്‌കാല്‍പ് എയര്‍-ടു-ഗ്രൗണ്ട് ക്രൂയിസ് മിസൈലുകളും സജ്ജീകരിച്ചിട്ടുണ്ട്.
conytent highlights: Indian Airforce to get rafals, 16 fighters to land by April


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..