വിസ്മയിപ്പിക്കാന്‍ വ്യോമസേന; പരിശീലന ചിത്രങ്ങള്‍ പുറത്തുവിട്ടു


വ്യോമാഭ്യാസത്തിനുള്ള പരിശീലന പറക്കൽ | Photo: twitter.com|IAF_MCC

ന്യൂഡല്‍ഹി: ഒക്ടോബര്‍ എട്ടിന് വ്യോമസേന ദിനത്തില്‍ വ്യോമാഭ്യാസത്തിലൂടെ ഞെട്ടിക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. ഇതിന് മുന്നോടിയായി ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത് നാല് തകര്‍പ്പന്‍ അഭ്യാസ പ്രകടന ചിത്രങ്ങളാണ്. വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ പരിശീലനവേളയിലെടുത്ത ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് വാര്‍ഷിക ആഘോഷങ്ങള്‍ നടക്കുക.

മിടുക്കും ഭംഗിയും ഒത്തുചേരേണ്ടത് എങ്ങനെയെന്ന് നന്നായി അറിയുമ്പോള്‍ എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചരിക്കുന്നത്. വ്യോമാഭ്യാസത്തില്‍ വിവിധ വിമാനങ്ങളുടെ പ്രദര്‍ശനവുമുണ്ടാകുമെന്ന് വ്യോമസേന അറിയിച്ചു. രാവിലെ എട്ട് മണിക്ക് സ്‌കൈ ഡൈവേഴ്‌സിന്റെ പ്രത്യേക അഭ്യാസപ്രകടനങ്ങളുണ്ടാകും. എട്ട് മണിക്ക് ആരംഭിച്ച് 11 മണിക്ക് അവസാനിക്കുന്ന തരത്തില്‍ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടികളാണ് വ്യോമസേന സംഘടിപ്പിക്കുന്നത്. ഗാസിയാബാദിലെ ഹിന്‍ഡാന്‍ വ്യോമസേന താവളത്തിലാണ് പരിപാടികള്‍ അരങ്ങേറുക.

വളരെ താഴ്ന്ന് പറന്നായിരിക്കും അഭ്യാസപ്രകടനങ്ങള്‍ എന്നതുകൊണ്ട് തന്നെ ഡല്‍ഹി-ഗാസിയാബാദ് മേഖലയിലുള്ളവരോട് പക്ഷി ശല്യം ഒഴിവാക്കാന്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ ഒന്നും വലിച്ചെറിയരുതെന്ന് സേന ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷിക്കൂട്ടം പ്രദേശത്തുണ്ടായാല്‍ അത് താഴ്ന്ന്‌ പറക്കുന്ന വിമാനങ്ങള്‍ക്ക്‌ അപകടഭീഷണിയാകുമെന്നതിനാലാണ്‌ ഇത്തരമൊരും ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

Content Highlights: Indian airforce reveals pictures of rehersal prior to annual day celebrations

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022

Most Commented