ഷിംല: ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയില്‍ വ്യോമസേനയുടെ മിഗ് - 21 വിമാനം തകര്‍ന്നു വീണു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. യുദ്ധവിമാനത്തിന്റെ പൈലറ്റ് മരിച്ചു.

വിമാനം തകരുന്നതിനുമുമ്പ് പൈലറ്റ് രക്ഷപ്പെട്ടോ എന്നകാര്യത്തില്‍ വ്യക്തതയില്ല. പഞ്ചാബിലെ പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഹിമാചല്‍ പ്രദേശിലെ പട്ടാജാട്ടിയാനില്‍ തകര്‍ന്നുവീണു.

പൈലറ്റിനെ കണ്ടെത്തുന്നതിനുവേണ്ടി രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ടുമാസത്തിനിടെ തകര്‍ന്നുവീഴുന്ന രണ്ടാമത്തെ വ്യോമസേനാ വിമാനമാണിത്.  വ്യോമസേനയുടെ പക്കലുള്ള ഏറ്റവും കാലപ്പഴക്കം ചെന്ന യുദ്ധവിമാനങ്ങളാണ് മിഗ് ശ്രേണിയില്‍പ്പെട്ടവ. ഇവയ്ക്ക് പകരമായാണ് തദ്ദേശീയമായി നിര്‍മിച്ച തേജസ് യുദ്ധവിമാനങ്ങളെ സേനയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

mig