ഫയൽ ചിത്രം: Photo: https://twitter.com/IAF_MCC
ന്യൂഡൽഹി: സുഖോയ് യുദ്ധവിമാനത്തില്‍ നിന്ന് തൊടുത്ത ബ്രഹ്‌മോസ് മിസൈല്‍ കൃത്യമായി ലക്ഷ്യം തകര്‍ത്തു. പരീക്ഷണം വിജയകരമെന്ന് വ്യോമസേന അറിയിച്ചു. സുഖോയ് -30 ഫൈറ്റർ യുദ്ധവിമാനത്തില്‍ നിന്ന് തൊടുത്ത മിസൈൽ ലക്ഷ്യം സ്ഥാനം തകർത്തുവെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു. നാവിക സേനയടെ പൂർണ സഹകരണത്തോടെയായിരുന്നു മിസൈൽ പരീക്ഷണമെന്നും വ്യോമസേന ട്വീറ്റിൽ വ്യക്തമാക്കി.
നാവികസേനയുടെ ഡീ കമ്മീഷൻ ചെയ്ത കപ്പലായിരുന്നു മിസൈലിന്റെ ടാര്‍ജറ്റ്. ലക്ഷ്യം കൃത്യമായിരുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ബ്രഹ്മോസ് എയറോസ്പേസിൽ വെച്ച് റഷ്യയുമായി ചേർന്നാണ് ഇന്ത്യ ബ്രഹ്മോസ് മിസൈൽ വികസിപ്പിക്കുന്നത്. അന്തർവാഹിനികൾ, കപ്പലുകൾ, വിമാനം, നിരത്തുകൾ എന്നിവിടങ്ങളില്‍ നിന്ന് വിക്ഷേപിക്കാൻ സാധിക്കുന്ന തരത്തിലാണ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ നിർമ്മാണം. ശബ്ദത്തിന്റെ മൂന്നിരട്ടിയാണ് ബ്രഹ്മോസിന്റെ വേഗത. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്ന ബ്രഹ്മോസ് 290 കിലോമീറ്റര്‍ ആണ് പരിധി
മാർച്ച് 5ന് ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ ദീർഘദൂരപതിപ്പ് നാവികസേന ഐ.എൻ.എസ്. ചെന്നൈയിൽനിന്ന് വിജയകരമായി പരീക്ഷിച്ചിരുന്നു. മിസൈൽ കൃത്യമായി ലക്ഷ്യം ഭേദിച്ചതായി നാവികസേന ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
Content Highlights: Indian Air Force Successfully Test Fires BrahMos Missile
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..