ചണ്ഡിഗഢ്: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം പഞ്ചാബില്‍ തകര്‍ന്നു. പഞ്ചാബിലെ ഹോഷിയാര്‍പുര്‍ ജില്ലയ്ക്ക് സമീപമാണ് മിഗ് -29 യുദ്ധവിമാനം തകര്‍ന്നുവീണത്. പൈലറ്റ് സുരക്ഷിതമായി സ്വയം പുറത്തേക്ക് കടന്ന് രക്ഷപ്പെട്ടു.
ജലന്ധറിനടുത്തുള്ള വ്യോമസേന താവളത്തിലെ പരിശീലന ദൗത്യത്തിനിടെയാണ് മിഗ് -29 വിമാനം അപകടത്തില്‍പ്പെട്ടത്.
"വിമാനത്തിന് സാങ്കേതിക പ്രശ്‌നമുണ്ടായി, വിമാനം നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ പൈലറ്റ് സുരക്ഷിതമായി സ്വയം ഇജക്റ്റ് ചെയ്തു." വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
സംഭവത്തില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
One Mig-29 aircraft airborne on a training mission from an Air Force base near Jalandhar met with an accident. The aircraft had developed a technical snag&the pilot ejected safely as he was unable to control the aircraft. A Court of Inquiry has been ordered:Indian Air Force (IAF) pic.twitter.com/EPwKNoqtbn
— ANI (@ANI) May 8, 2020
content highlights: Indian Air Force's MiG-29 fighter aircraft crashes in Punjab, Pilot ejects safely