Image Screen Captured from Indian Air Force Twitter Video
ന്യൂഡല്‍ഹി: രോമാഞ്ചമുണ്ടാക്കുന്ന ദൃശ്യങ്ങളുമായി പുതുവത്സരാശംസകള്‍ നേര്‍ന്ന് ഇന്ത്യയുടെ വ്യോമസേന. കഴിഞ്ഞദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ട രണ്ടുമിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് വേറിട്ടരീതിയില്‍ വ്യോമസേന പുതുവത്സരാശംസകള്‍ നേര്‍ന്നത്.
സേനയുടെ യൂണിഫോം ധരിച്ച ഓരോരുത്തര്‍ക്കും ആദരമര്‍പ്പിക്കുന്ന വീഡിയോയില്‍ സുഖോയ്-30, റഫാല്‍ യുദ്ധവിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ചടുലമായ ദൃശ്യങ്ങള്‍ക്ക് ചേര്‍ന്ന പശ്ചാത്തല സംഗീതവും വിവരണവും ഈ വീഡിയോയെ കൂടുതല്‍ മികവുറ്റതാക്കുന്നു.
'രാജ്യത്തോടുള്ള സ്‌നേഹം ശത്രുക്കളെ തോല്‍പ്പിക്കുന്നതിലേക്ക് ഭയത്തെ തിരിച്ചുവിട്ടു. രാജ്യത്തിന് വേണ്ടി പോരാടുമ്പോള്‍ കൊടുങ്കാറ്റുകളുടെ തീവ്രത കുറഞ്ഞിരിക്കുന്നു, കാരണം ഞാന്‍ ഒരു ഇന്ത്യന്‍ വ്യോമസേന സൈനികനാണ്. എന്റെ ഒരു കണ്ണ് എല്ലായ്‌പ്പോയും ആകാശത്തെ ശത്രുക്കളിലാണ്'- വീഡിയോയില്‍ പറയുന്നു.
അതിദുര്‍ഘടമായ മേഖലകളില്‍ പരിശീലനം നടത്തുന്ന സൈനികരുടെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. ഒരു ഇന്ത്യന്‍ വ്യോമസേന സൈനികന്‍ എന്നത് ഒരു തുടക്കമാണ്, ഒരിക്കലും അവസാനമല്ലെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
Content Highlights: indian air force new year wishes special video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..