ന്യൂഡൽഹി: യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കാന്‍ മൊബൈല്‍ ഗെയിം ലോഞ്ച് ചെയ്ത് ഇന്ത്യന്‍ വ്യോമ സേന. "ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എ കട്ട് എബൗ" എന്നാണ് ഗെയിമിന്റെ പേര്.

ആന്‍ഡ്രോയിഡിലും ഐഫോണ്‍ ഒഎസ്സിലും ഗെയിം നിലവില്‍ ലഭ്യമാണ്. എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ ആണ് ഗെയിം ലോഞ്ച് ചെയ്തത്. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനോട് സാദൃശ്യമുള്ള കഥാപാത്രമാണ് ഗെയിമിലുള്ളത്. ഗെയിം ടീസറില്‍ ഈ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നുമുണ്ട്. അഭിനന്ദന്റെ ട്രേഡ്മാര്‍ക്കായ മീശയാണ് അഭിനന്ദനാണ് കഥാപാത്രമെന്ന തോന്നലുണ്ടാക്കുന്നത്.

വ്യോമയുദ്ധ വിഭാഗത്തില്‍പെട്ട ഗെയിമാണിത്. ഓണ്‍ലൈന്‍ ആയി ഗെയിം കളിക്കുന്നത് വര്‍ധിച്ചു വരുന്ന സാഹചര്യം ഉപയോഗിച്ച് കൂടുതല്‍ ആളുകളെ സേനയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് സേന ലക്ഷ്യമിടുന്നത്.

വ്യോമസേന നിലവില്‍ പറപ്പിക്കുന്ന വ്യോമസേനയുടെ ഭാഗമായ പോര്‍വിമാനങ്ങളും മറ്റ് വിമാനങ്ങളും ഗെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിംഗിള്‍ പ്ലെയർ മോഡില്‍ മാത്രമേ ഗെയിം നിലവില്‍ ലഭ്യമായിട്ടുള്ളൂ. വരുന്ന പുതിയ അപ്‌ഡേറ്റുകളില്‍ മള്‍ട്ടി പ്ലെയര്‍ മോഡ് ലഭ്യമാകും. 

ഗെയിം തുടങ്ങുന്നതിനു മുമ്പ് വിമാനം പറത്തുന്നതും മറ്റും സംബന്ധിച്ചുള്ള പരിശീലനം ഗെയിം കളിക്കുന്നവര്‍ക്ക് ലഭ്യമാകും.

content highlights: Indian Air Force launches game, Indian Air Force: A Cut Above, with a charecter resembles Abhinanthan varthaman in it