ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സഹറന്‍പുരില്‍ ഇന്ത്യന്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ വയലിൽ ഇറക്കി. പതിവുപരിശീലനത്തിന്റെ ഭാഗമായുളള യാത്രക്കിടയിലാണ് സഹറന്‍പുരില്‍ ഹെലികോപറ്റര്‍ ലാന്‍ഡ് ചെയ്തത്. 

തുടക്കത്തില്‍ സഹറന്‍പുരില്‍ വ്യോമസേന ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അത് അടിയന്തര ലാന്‍ഡിങ് അല്ലെന്നും പതിവുപരിശീലനത്തിന്റെ ഭാഗമായുളള യാത്രക്കിടയില്‍ വന്ന ചെറിയ സാങ്കേതിക തകരാർ മൂലം നടത്തിയ മുന്‍കരുതല്‍ ലാന്‍ഡിങ്ങാണെന്നും വ്യോമസേന വ്യക്തമാക്കി. 

വ്യോമസേനയുടെ എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററാണ് വയലില്‍ ഇറക്കിയത്. ഹെലികോപ്റ്റര്‍ കാണുന്നതിനായി നിരവധി പേരാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്. സ്ഥലം സുരക്ഷാഉദ്യോഗസ്ഥര്‍ വളഞ്ഞിരിക്കുകയാണ്. 

Content Highlights:Indian Air Force chopper Dhruv makes a precautionary landing